Malayalathinama breaking news:
Home / Cinema / Entertainment / അറസ്‌റ്റിലായ മയക്കുമരുന്നുകേസ്‌ ഞെട്ടിക്കുന്ന െക്ലെമാക്‌സിലേക്ക്‌
അറസ്‌റ്റിലായ മയക്കുമരുന്നുകേസ്‌ ഞെട്ടിക്കുന്ന െക്ലെമാക്‌സിലേക്ക്‌

അറസ്‌റ്റിലായ മയക്കുമരുന്നുകേസ്‌ ഞെട്ടിക്കുന്ന െക്ലെമാക്‌സിലേക്ക്‌

കൊച്ചിയില്‍ നടന്‍ െഷെന്‍ ടോം ചാക്കോയും മോഡലിംഗ്‌ രംഗത്തെ നാലു യുവതികളും അറസ്‌റ്റിലായ മയക്കുമരുന്നുകേസ്‌ ഞെട്ടിക്കുന്ന െക്ലെമാക്‌സിലേക്ക്‌. മലയാളസിനിമയില്‍ ന്യൂജനറേഷന്‍ തരംഗം തീര്‍ത്ത യംഗ്‌ സൂപ്പര്‍സ്‌റ്റാര്‍ ഫഹദ്‌ ഫാസില്‍, സംവിധായകന്‍ ആഷിക്‌ അബു, ഭാര്യയും നടിയുമായ റിമാ കല്ലിങ്കല്‍ എന്നിവരില്‍നിന്ന്‌ ഈ കേസില്‍ തെളിവെടുക്കാന്‍ പോലീസ്‌ ഉന്നതതലയോഗം തീരുമാനിച്ചു. ശോഭാ സിറ്റിയില്‍ സുരക്ഷാജീവനക്കാരനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാനപ്രതി മുഹമ്മദ്‌ നിഷാമിന്റെ കൊച്ചയിലെ ഫ്‌ളാറ്റില്‍നിന്നാണു കഴിഞ്ഞ 31-ന്‌ െഷെന്‍ ടോം ചാക്കോയേയും മോഡലുകളെയും കൊക്കെയ്‌ന്‍ ഉപയോഗിക്കുന്നതിനിടെ പിടികൂടിയത്‌.
കേരളത്തില്‍ ആദ്യമായി രജിസ്‌റ്റര്‍ ചെയ്‌ത കൊക്കെയ്‌ന്‍ കേസില്‍ ന്യൂജനറേഷന്‍ സിനിമാരംഗത്തെ പ്രമുഖരെ ചോദ്യംചെയ്യാന്‍അനുമതി തേടിക്കൊണ്ടുള്ളതായിരുന്നു തിരുവനന്തപുരത്തെ പോലീസ്‌ ആസ്‌ഥാനത്തേക്കു കൊച്ചി പോലീസ്‌ അയച്ച കത്തിന്റെ ഉള്ളടക്കം. മോഡലിംഗ്‌ രംഗത്തെ സാന്നിധ്യമായ രേഷ്‌മാ രംഗസ്വാമിയാണു കേസിലെ മുഖ്യകണ്ണി.
കൊച്ചിയിലെ പ്രമുഖ വ്യവസായിയും ഒരു യുവരാഷ്‌ട്രീയനേതാവും ഇവര്‍ക്ക്‌ ഒത്താശ ചെയ്‌തിരുന്നതായി പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. രേഷ്‌മയുടെ പഴ്‌സണല്‍ കമ്പ്യൂട്ടറില്‍നിന്നു ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ പോലീസ്‌ കണ്ടെടുത്തു. ഇവരുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തു. രേഷ്‌മയ്‌ക്കു വിദേശികളുമായി അടുത്തബന്ധമുണ്ടെന്നും പോലീസ്‌ കണ്ടെത്തി.
ബൊളീവിയ സ്വദേശിയായ യുവതിയുമായി ഇവര്‍ക്കുള്ള അടുപ്പം പരിശോധിച്ചുവരുകയാണ്‌. മലയാള സിനിമയില്‍ ന്യൂജനറേഷന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ താരങ്ങളെയും സാങ്കേതികവിദഗ്‌ധരെയും നിരീക്ഷിക്കാന്‍ പോലീസ്‌ തീരുമാനിച്ചിട്ടുണ്ട്‌. നേരത്തേ, മയക്കുമരുന്നിന്റെ ലഹരിയില്‍ അയല്‍ ഫ്‌ളാറ്റിലെ യുവതിയെ നഗ്നനായി കടന്നുപിടിച്ച കേസില്‍ യുവ തിരക്കഥാകൃത്ത്‌ ഹാഷിര്‍ മുഹമ്മദ്‌ (നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി) അറസ്‌റ്റിലായയതും കൊച്ചിയിലായിരുന്നു.
മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമാപ്രവര്‍ത്തകര്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്ന്‌ അടുത്തിടെ നടന്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തിയതിന്റെ പശ്‌ചാത്തലവും പോലീസ്‌ പരിശോധിച്ചുവരുന്നു. ഇതിഹാസ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ െഷെന്‍ ടോം ചാക്കോ ഈ കേസിലെ പരല്‍മീന്‍ മാത്രമാണെന്നു പോലീസിനു നേരത്തേ സൂചന ലഭിച്ചിരുന്നു. കൊക്കെയ്‌ന്‍ കേസിന്റെ അന്വേഷണച്ചുമതല എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ നിശാന്തിനിക്കാണ്‌. നര്‍കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായത്തോടെയാകും തുടരന്വേഷണം.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions