Malayalathinama breaking news:
Home / Auto / Tech news / ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ഒക്ടോബര്‍ 17 ന് ഇന്ത്യയിലെത്തും
ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ഒക്ടോബര്‍ 17 ന് ഇന്ത്യയിലെത്തും

ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ഒക്ടോബര്‍ 17 ന് ഇന്ത്യയിലെത്തും

ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ഒക്ടോബര്‍ 17 ന് ഇന്ത്യയിലെത്തും. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ കുപെര്‍ഷിനോയില്‍ ചൊവ്വാഴ്ച രാത്രിയാണ്, വലിയ സ്‌ക്രീനോടുകൂടിയ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ അവതരിപ്പിച്ചത്.

സാധാരണഗതിയില്‍ ആപ്പിളിന്റെ ഐഫോണുകള്‍ അമേരിക്കയിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും വില്‍പ്പനയ്‌ക്കെത്തി മാസങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യയില്‍ എത്തുക. ഇക്കാര്യത്തില്‍ ആപ്പിളിന് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.

ഇത്തവണ അതില്‍ മാറ്റം വരുന്നു എന്നാണ്, ആപ്പിള്‍ ഇന്ത്യയുടെ വെബ്ബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരം സൂചിപ്പിക്കുന്നത്. ഐഫോണ്‍ 6 ഒക്ടോബര്‍ 17 ന് ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് സൈറ്റില്‍ കൊടുത്തിട്ടുള്ളത്.

അമേരിക്കയില്‍ രണ്ടുവര്‍ഷത്തെ കരാറോടുകൂടിയാണ് ഇരുഫോണുകളും എത്തുന്നത്. കരാര്‍ ഉള്‍പ്പടെ 200 ഡോളര്‍ മുതലാണ് ഐഫോണ്‍ 6 ന്റെ വില; ഐഫോണ്‍ 6 പ്ലസിന്റേത് 300 ഡോളര്‍ മുതലും. ഇതു മോഡലുകളും സപ്തംബര്‍ 19 ന് അമേരിക്കയില്‍ വില്‍പ്പനയ്‌ക്കെത്തും.

അമേരിക്കയില്‍ വില്‍പ്പനയ്‌ക്കെത്തി ഒരു മാസം തികയും മുമ്പാണ് ഇന്ത്യയിലും പുതിയ ഐഫോണുകള്‍ എത്തുന്നത്. പക്ഷേ, ഇന്ത്യയില്‍ ഇവയുടെ വില എത്രയാകുമെന്ന് ആപ്പിള്‍ ഒരു സൂചനയും നല്‍കുന്നില്ല. ഏതായാലും ഇന്ത്യയില്‍ 50,000 രൂപ പരിധിക്ക് മുകളിലായിരിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions