Malayalathinama breaking news:
Home / Hot news / ഇന്ത്യക്ക് ചരിത്ര വിജയം
ഇന്ത്യക്ക് ചരിത്ര വിജയം

ഇന്ത്യക്ക് ചരിത്ര വിജയം

അയല്‍ക്കാരോട്‌ തോല്‍ക്കില്ലെന്ന റെക്കോഡ്‌ ഒരിക്കല്‍ കൂടി നിലനിര്‍ത്തിയ ഇന്ത്യ പാകിസ്‌ഥാനെ 76 റണ്‍സിന്‌ തകര്‍ത്ത്‌ ലോകകപ്പില്‍ തുടങ്ങി. ഉപനായകന്‍ വിരാട്‌ കോഹ്ലിയുടെ ശതകവും ധവാന്റെയും റെയ്‌നയുടെയും അര്‍ദ്ധ ശതകങ്ങള്‍ കരുത്തു പകര്‍ന്ന ഇന്ത്യ തകര്‍പ്പന്‍ ബൗളിംഗ്‌ കാഴ്‌ചവെച്ച്‌ എതിരാളികളെ തകര്‍ത്തുകളയുകയായിരുന്നു. ഇതോടെ ലോകകപ്പില്‍ തുടര്‍ച്ചയായി ആറാമതും വിജയം നേടി എന്ന റെക്കോഡ് ഇന്ത്യ നിലനിര്‍ത്തി.
ലോകകപ്പ്‌ പോലെയുള്ള സീരിയസ്‌ ടൂര്‍ണമെന്റില്‍ പാകിസ്‌ഥാനെതിരേ വീറും വാശിയും കാട്ടാറുള്ള ഇന്ത്യ ആദ്യം ബാറ്റ്‌ ചെയ്‌ത് കെട്ടിയുയര്‍ത്തിയത്‌ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 301 റണ്‍സ്‌ ആയിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്‌ഥാന്‍ 224 റണ്‍സില്‍ എത്തിയപ്പോള്‍ എല്ലാവരും വീണു. ഇതോടെ പാകിസ്‌ഥാന്‌ മേല്‍ മാനസീക യുദ്ധത്തില്‍ ആദ്യമുന്‍തൂക്കം നേടാന്‍ ഇന്ത്യയ്‌ക്കായി.
ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യയ്‌ക്കായി ഉപനായകന്‍ കോഹ്ലി ലോകകപ്പില്‍ ഇന്ത്യാക്കാരന്‍ പാകിസ്‌ഥാനെതിരേ കണ്ടെത്തിയ ആദ്യ സെഞ്ച്വറിയും ടോപ്‌ സ്‌കോറെന്ന സച്ചിന്റെ റെക്കോഡും പഴങ്കഥയാക്കി. 126 പന്തുകളില്‍ 107 റണ്‍സെടുത്ത കോഹ്ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്‌ എട്ടു ബൗണ്ടറികളായിരുന്നു. ഇതോടെ ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികള്‍ എന്ന നേട്ടവും ഇന്ത്യന്‍ യുവതാരത്തെ തേടിയെത്തി. കഴിഞ്ഞ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ കോഹ്ലി നൂറ് റണ്‍സ് അടിച്ചിരുന്നു.
കോഹ്ലിക്ക് പുറമേ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 76 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സറും പറത്തി 73 റണ്‍സും റെയ്‌ന 56 പന്തില്‍ 74 റണ്‍സും നേടി. അഞ്ചു ബൗണ്ടറികളും മൂന്ന്‌ സിക്‌സറുകളും ആയിരുന്നു റെയ്‌നയുടെ ബാറ്റില്‍ നിന്നും പറന്നത്‌.
അതേസമയം 18 റണ്‍സ്‌ എടുത്ത നായകന്‍ ധോനിക്ക്‌ പിന്നാലെ ഇന്ത്യന്‍ ബാറ്റസ്‌മാന്‍മാര്‍ ചീട്ടു കൊട്ടാരമായി. മറുവശത്ത്‌ 76 റണ്‍സെടുത്ത നായകന്‍ മിസ്‌ബ ഉള്‍ ഹക്ക്‌ ഒഴിച്ചാല്‍ ആര്‍ക്കും തന്നെ പൊരുതാന്‍ പോലും കഴിഞ്ഞില്ല. 36 റണ്‍സെടുത്ത ഹാരീസ്‌ സൊഹൈല്‍, വാലറ്റത്ത്‌ ഷഹീദ്‌ അഫ്രിദി എടുത്ത 22 റണ്‍സുമായിരുന്നു വിലപ്പെട്ട മറ്റ്‌ ഇന്നിംഗ്‌സുകള്‍. പാക്‌ ബൗളര്‍ സൊഹൈല്‍ ഖാന്‍ പത്ത്‌ ഓവറില്‍ 49 റണ്‍സ്‌വിട്ടു കൊടുത്ത്‌ അഞ്ചു ഇന്ത്യന്‍വിക്കറ്റ്‌ വീഴ്‌ത്തി.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions