Malayalathinama breaking news:
Home / Spiritual / കാലം ചെയ്‌ത ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‌ സിറിയയില്‍ നിത്യനിദ്ര…

കാലം ചെയ്‌ത ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‌ സിറിയയില്‍ നിത്യനിദ്ര…

കാലം ചെയ്‌ത ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‌ സിറിയയില്‍ നിത്യനിദ്ര.
അന്തോഖ്യയുടെയും കിഴക്കിന്റെയും പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ ബാവയുടെ കബറടക്കം ഇന്നലെ ഇന്ത്യന്‍ സമയം അഞ്ചരയ്‌ക്ക്‌ ബാബ്‌തൂമയിലെ സെന്റ്‌ എഫ്രേം പള്ളിയിലെ ശുശ്രൂഷയ്‌ക്കുശേഷം മാറദ്‌ സെയ്‌ദ്‌നായിലെ സെന്റ്‌ എഫ്രേം മൊണാസ്‌ട്രി കത്തീഡ്രലില്‍ നടന്നു.
സഭയുടെ താല്‍കാലിക ഭരണാധികാരി (ഖൈമാക്കാം) മോര്‍ സേവേറിയോസ്‌ ഹവയുടെ നേതൃത്വത്തിലായിരുന്നു കബറടക്കം. വെള്ളിയാഴ്‌ചയാണ്‌ ഭൗതികദേഹം ലബനോണിലെ ബെയ്‌റൂട്ടില്‍ നിന്ന്‌ ദമാസ്‌കസിലെത്തിച്ചത്‌.
ആഭ്യന്തര കലാപത്തിന്റെ പശ്‌ചാത്തലത്തില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമാണ്‌ സിറിയയില്‍ പ്രവേശനം അനുവദിച്ചത്‌. മലങ്കരയെ പ്രതിനിധീകരിച്ച്‌ പാത്രിയര്‍ക്കീസ്‌ ബാവയുടെ മലയാളി സെക്രട്ടറി മാത്യൂസ്‌ മോര്‍ തീമോഥിയോസും ഏതാനും വിശ്വാസികളും സംബന്ധിച്ചു.
ഇന്ത്യാ സര്‍ക്കാരിന്റെ നിര്‍ദേശാനുസരണവും സുരക്ഷാകാരണത്താലും ശ്രേഷ്‌ഠ കാതോലിക്ക ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള മെത്രാന്മാര്‍ക്ക്‌ സിറിയയില്‍ എത്താന്‍ കഴിഞ്ഞില്ല.
കത്തീഡ്രലിലെ മദ്‌ബഹയ്‌ക്കു അടിയിലുള്ള മൂന്നു കബറിടങ്ങളില്‍ ഒന്നിലാണ്‌ ബാവയെ കബറടക്കിയത്‌. ഇവിടെ കബറടക്കണമെന്ന്‌ ബാവ നേരത്തെ എഴുതിവച്ചിരുന്നു. ബാവയുടെ ഭൗതികദേഹവും കാത്ത്‌ ആയിരങ്ങള്‍ കാത്തു നിന്നിരുന്നു. ബാബ്‌തൂമയില്‍ ഒരുമണിക്ക്‌ ശുശ്രൂഷ തുടങ്ങി.
വികാര നിര്‍ഭരമായിരുന്നു സിറിയയിലെ വിടവാങ്ങല്‍ ശുശ്രൂഷ. ഞാന്‍ ശുശ്രൂഷിച്ച സഭയേ സമാധാനത്തോടെ വസിക്കുക, ഞാന്‍ ശുശ്രൂഷിച്ച വൈദിക ഗണമേ സമാധാനത്തോടെ വസിക്കുക, പരിശുദ്ധ പിതാവേ, സമാധാനത്തോടെ പോവുക തുടങ്ങിയ ശുശ്രൂഷാ ഭാഗങ്ങള്‍ ചൊല്ലിയപ്പോള്‍ ജനസമൂഹത്തിന്‌ വികാരം നിയന്ത്രിക്കാനായില്ല. പലരും വിലാപഗീതങ്ങള്‍ ചൊല്ലിക്കൊണ്ടിരുന്നു.
കല്ലറയില്‍ ആദ്യം ധൂപാര്‍പ്പണം നടത്തിയശേഷം വിശ്വാസികള്‍ കുന്തിരിക്കം തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ നിക്ഷേപിച്ചു. ഈ സമയത്ത്‌ പള്ളിമണികള്‍ മുഴങ്ങി.
കനത്ത സുരക്ഷാ ക്രമീകരണമാണ്‌ സിറിയന്‍ സര്‍ക്കാര്‍ ഒരുക്കിയത്‌. നാനാജാതി മതസ്‌ഥര്‍ ചടങ്ങുകളില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു. സിറിയന്‍ പ്രസിഡന്റിന്റെ പ്രതിനിധികളായ മന്ത്രിമാര്‍ക്കുപുറമേ മത, രാഷ്‌ട്രീയ പ്രമുഖരും പങ്കെടുത്തു. ദമാസ്‌കസിലെ എല്ലാ സഭാമേലധ്യക്ഷന്മാരും എത്തിയിരുന്നു. – See more at: http://www.mangalam.com/print-edition/international/164812#sthash.YVzWffbZ.dpuf

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions