Malayalathinama breaking news:
Home / Hot news / തെളിവെടുപ്പിനു ബംഗളുരുവില്‍ കൊണ്ടുപോയതെന്തിനെന്നതു സംബന്ധിച്ചു വ്യക്‌തമായ ഉത്തരം നല്‍കാനാകാതെ പോലീസ്‌
തെളിവെടുപ്പിനു ബംഗളുരുവില്‍ കൊണ്ടുപോയതെന്തിനെന്നതു സംബന്ധിച്ചു വ്യക്‌തമായ ഉത്തരം നല്‍കാനാകാതെ പോലീസ്‌

തെളിവെടുപ്പിനു ബംഗളുരുവില്‍ കൊണ്ടുപോയതെന്തിനെന്നതു സംബന്ധിച്ചു വ്യക്‌തമായ ഉത്തരം നല്‍കാനാകാതെ പോലീസ്‌

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ്‌ നിഷാം വാഹനമിടിച്ചു കൊന്ന കേസില്‍ തെളിവെടുപ്പിനു ബംഗളുരുവില്‍ കൊണ്ടുപോയതെന്തിനെന്നതു സംബന്ധിച്ചു വ്യക്‌തമായ ഉത്തരം നല്‍കാനാകാതെ പോലീസ്‌ ഇരുട്ടില്‍ത്തപ്പുന്നു. അന്വേഷണസംഘം മാധ്യമങ്ങളോടു പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ്‌. ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്തിയില്ലെന്ന പരാതിയില്‍ ഉപലോകായുക്‌ത കേസെടുത്ത പേരാമംഗലം സി.ഐ. ബിജുകുമാറിന്‌ എതിരേ ഇതുവരെ നടപടിയുമെടുത്തിട്ടില്ല. ബംഗളുരുവില്‍ നിഷാമിന്‌ വഴിവിട്ട സഹായങ്ങള്‍ ചെയ്‌തുകൊടുത്തെന്ന ആരോപണവുമുണ്ട്‌. നിഷാമില്‍നിന്നു പണം ചോദിച്ചെന്ന്‌ മുന്‍ പോലീസ്‌ കമ്മിഷണര്‍ ആരോപിച്ച സിവില്‍ പൊലീസ്‌ ഉദ്യോഗസ്‌ഥനും അന്വേഷണസംഘത്തിലുണ്ട്‌.
അതേസമയം നിഷാമിനാപ്പമുള്ള ചിത്രങ്ങള്‍ പുറത്തായതുമായി ബന്ധപ്പെട്ടു പോലീസില്‍ ചേരിപ്പോരുമുണ്ട്‌. നിഷാമിന്റെ വാഹനത്തിലായിരുന്നോ പോലീസ്‌ യാത്ര ചെയ്‌തത്‌ തുടങ്ങിയ കാര്യങ്ങളില്‍ തികഞ്ഞമൗനമാണ്‌. അന്വേഷണ ഉദ്യോഗസ്‌ഥര്‍ സിവില്‍ വേഷത്തില്‍ നിഷാമിന്റെ ഒപ്പം നില്‍ക്കുന്ന ചിത്രം വാട്ട്‌സ്‌ആപ്‌ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചതോടെ പോലീസ്‌ സംഘം സംശയനിഴലിലായി.
സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ നിയമനത്തിലും ഉന്നതതലത്തില്‍ ഏകാഭിപ്രായമല്ല ഉള്ളതെന്നാണു സൂചന. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനു സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറാകുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്‌. സൗമ്യക്കേസില്‍ മികവുകാട്ടിയ അഡ്വ. എ. സുരേശന്റെ പേരും സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ സ്‌ഥാനത്തേക്ക്‌ ഉയര്‍ന്നുകേട്ടിരുന്നു. സുരേശനെയാണ്‌ ചന്ദ്രബോസിന്റെ വീട്ടുകാര്‍ ആദ്യം നിര്‍ദേശിച്ചത്‌. വീട്ടുകാര്‍ക്ക്‌ താല്‍പര്യമുള്ള അഭിഭാഷകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കാമെന്ന്‌ ചന്ദ്രബോസിന്റെ വടക്കേകാരമുക്കിലുള്ള വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉറപ്പുനല്‍കിയിരുന്നു.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions