Malayalathinama breaking news:
Home / Health / തേനിന്റെ ഔഷധവീര്യം
തേനിന്റെ ഔഷധവീര്യം

തേനിന്റെ ഔഷധവീര്യം

തേനിന്റെ ഔഷധവീര്യം മനസിലാക്കിയ നമ്മുടെ പൂര്‍വികര്‍ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം മുലപ്പാല്‍ കൊടുക്കുന്നതിനു മുമ്പ്‌ തേനില്‍ വയമ്പും സ്വര്‍ണവും അരച്ച്‌ നല്‍കിപ്പോന്നു

പ്രകൃതിദത്തവും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ കൊഴുപ്പുരഹിത ഭക്ഷണമാണ്‌ തേന്‍. ഇത്‌ പോഷകസംപുഷ്‌ടവും ഊര്‍ജദായകവുമാണ്‌. തേനിന്റെ ഔഷധമൂല്യം തിരിച്ചറിഞ്ഞ വിദേശിയരില്‍ 70 ശതമാനം ആളുകളും തേന്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ 2 ശതമാനം ആളുകള്‍ മാത്രമേ തേന്‍ ഉപയോഗിക്കുന്നുള്ളൂ.

തേനിന്റെ ഔഷധവീര്യം മനസിലാക്കിയ നമ്മുടെ പൂര്‍വികര്‍ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം മുലപ്പാല്‍ കൊടുക്കുന്നതിനു മുമ്പ്‌ തേനില്‍ വയമ്പും സ്വര്‍ണവും അരച്ച്‌ നല്‍കിപ്പോന്നു. ഇപ്പോഴും ഈ രീതി തുടര്‍ന്നുപോരുന്നുണ്ട്‌. എന്നാല്‍ അതിനുശേഷം നിത്യജീവിതത്തില്‍ തേനിന്റെ ഉപയോഗം ഇല്ലാത്തതിനാലാണ്‌ നമ്മുടെ ഉപഭോഗം 2 ശതമാനമായിത്തീര്‍ന്നത്‌.

തേന്‍ ഉത്തമ ആഹാരം

തേന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്നു നാം അനുഭവിക്കുന്ന പല അസുഖങ്ങളും പോഷകാഹാരപ്രശ്‌നങ്ങളും പരിഹരിക്കാന്‍ എളുപ്പം സാധിക്കും. പ്രാചീന മനുഷ്യര്‍ തേനിന്റെ ഗുണത്തെക്കുറിച്ച്‌ ബോധവാന്മാരായിരുന്നു. തേനും വനവിഭവങ്ങളുമായിരുന്നു അക്കാലത്തെ മനുഷ്യന്റെ പ്രധാന ആഹാരം. നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ തേനിന്റെ ഗുണത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നു. പലതരം പഞ്ചസാരകളുടെ മിശ്രിതമാണ്‌ തേന്‍.

പൂവിലും ഇലകളിലുമുള്ള തേന്‍ ഈച്ചകള്‍ ശേഖരിച്ച്‌ അവയുടെ ദഹനേന്ദ്രിയത്തില്‍നിന്നും ഉത്ഭവിക്കുന്ന ചിലയിനം എന്‍സൈമുകളുടെ സഹായത്താല്‍ തേനിലെ കട്ടിയുള്ള പഞ്ചസാരകളെ വിഘടിപ്പിച്ച്‌ ലഘു പഞ്ചസാരകളാക്കി മാറ്റുന്നു. അതായത്‌ തേനിന്റെ സുക്രോസ്‌ എന്നയിനം പഞ്ചസാര ഫ്രക്‌ടോസ്‌, ഗ്ലൂക്കോസ്‌ എന്നീ ലഘു പഞ്ചസാരകളായി മാറുന്നു.

തേനിനെ അടുത്തറിയുക

തേനിന്റെ ഔഷധഗുണത്തെക്കുറിച്ചുള്ള അറിവില്ലായ്‌മയാണ്‌ തേനുപയോഗിക്കുന്നതില്‍ കേരളീയര്‍ പിന്നിലാകാന്‍ കാരണം. കേരളീയര്‍ തേനിനെ ഒരു ഭക്ഷണപദാര്‍ഥമായി കണക്കാക്കിയിട്ടില്ല. എന്നാല്‍ തേന്‍ ആഹാരമായും ശീതളപാനീയമായും കാപ്പിയിലും ചായയിലും മറ്റ്‌ ഭക്ഷണപദാര്‍ഥങ്ങളോടൊപ്പം പഞ്ചസാരയ്‌ക്ക് പകരമായി ഉപയോഗിക്കാം. അങ്ങനെ മാരകരോഗങ്ങള്‍ സമ്മാനിക്കുന്ന രാസപാനീയങ്ങളില്‍ നിന്നും നമുക്ക്‌ നമ്മുടെ തലമുറയെ സംരക്ഷിക്കാം.

ആയുര്‍വേദ വിധിപ്രകാരം മനുഷ്യശരീരത്തിലെ വാത പിത്ത കഫങ്ങളെ ഏകോപിപ്പിച്ച്‌ പൂര്‍ണ ആരോഗ്യം പ്രദാനം ചെയ്യാന്‍ തേനിന്‌ കഴിവുണ്ട്‌. ശരീരത്തിന്‌ ആവശ്യമായ ഒട്ടുമിക്ക മൂലകങ്ങളും തേനിലുണ്ട്‌. തേനീച്ചകളുടെ ഉള്ളില്‍ വച്ചുതന്നെ ദഹനം കഴിഞ്ഞ ഭക്ഷണമായതിനാല്‍ ഇത്‌ നേരിട്ട്‌ രക്‌തത്തിലേക്ക്‌ ആഗീരണം ചെയ്യപ്പെടുന്നു. അതിനാല്‍ പെെട്ടന്ന്‌ ധാരാളം ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു.

ദഹനം എളുപ്പമാക്കുന്നു

തേന്‍ ദഹനത്തെ ഉത്തേജിപ്പിക്കുകയും ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും ചെയ്യുന്നു. ഇതുകാരണം മനസിന്‌ ഏകാഗ്രതയും നല്ല ഉറക്കവും ലഭിക്കുന്നു. കുട്ടികളില്‍ ചുറുചുറുക്കും ഓജസും ബുദ്ധിവികാസവും തേന്‍ പ്രദാനം ചെയ്യുന്നു. സൗന്ദര്യം വര്‍ധിക്കാന്‍ തേന്‍ സഹായിക്കുന്നു. മുഖത്തും ശരീരത്തും പതിവായി തേന്‍ പുരട്ടിയാല്‍ ചര്‍മം മൃദുവാകുകയും തിളക്കം കിട്ടുകയും ചര്‍മത്തിലേക്ക്‌ രക്‌തയോട്ടം വര്‍ധിക്കുകയും ചെയ്യുന്നു.

തേന്‍ രണ്ട്‌ തരമാണുള്ളത്‌. ചെറുതേനും വന്‍തേനും. തേന്‍ ശേഖരിക്കുന്ന ഈച്ചകളുടെ അടിസ്‌ഥാനത്തിലാണ്‌ ഇവയെ രണ്ടായി വിഭജിക്കുന്നത്‌. ചെറുതേനാണ്‌ ഏറ്റവും ഗുണപ്രദം. തേന്‍ ഒരു അണുനാശിനികൂടി ആയതിനാല്‍ ശരീരത്തിന്‌ പുറമേ ഉണ്ടാകുന്ന മുറിവുകള്‍ക്കും തീപ്പൊള്ളലിനും മറ്റും ഫലപ്രദമാണ്‌.

ശുദ്ധമായ തേന്‍

മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണമുണ്ടാക്കുന്ന ഏക ജീവിയാണ്‌ തേനീച്ച. ഒരു തേനീച്ച ഒരു ദിവസം 2000 പൂക്കള്‍ വരെ സന്ദര്‍ശിക്കും. മോക്‌ സി കമ്പനി നേരിട്ട്‌ കര്‍ഷകരില്‍ നിന്നും ശേഖരിച്ച്‌ ശുദ്ധീകരിച്ച്‌ സ്വന്തം ലാബുകളില്‍ പരിശോധിച്ച ശുദ്ധമായ ചെറുതേനും, വന്‍തേനും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്‌. 50 ഗ്രാം മുതല്‍ 5 ഗ്രാം വരെയുള്ള പായ്‌ക്കുകളില്‍ തേന്‍ ‘മോക്‌സി ഹണി’ എന്നപേരില്‍ കടകളില്‍ നിന്നും വാങ്ങാം.

മോക്‌സിയുടെ മറ്റ്‌ ഉല്‍പന്നങ്ങള്‍

അമിതവണ്ണം കുറയ്‌ക്കാന്‍ സഹാ യിക്കുന്ന ‘മോക്‌സി ഫാസ്‌റ്റ് സ്ലിം ഹണി’, നിരാശയോടെയുള്ള ദാമ്പ ത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ ഹായിക്കുന്ന മുസ്ലിയും കന്മദവും ചേര്‍ത്ത ‘മോക്‌സി മോര്‍ പവര്‍ ഹ ണി’, ബുദ്ധിയും ഓര്‍മ ശക്‌തിയും ഉന്മേഷവും വര്‍ധിപ്പിക്കാന്‍ സഹായി ക്കുന്ന ബ്രഹ്‌മിചേര്‍ന്ന ‘മോക്‌സി ബ്രഹ്‌മി ഹണി’, നിറം വര്‍ധിപ്പിച്ച്‌ ശരീരകാന്തിയും സൗന്ദര്യവും നില നിര്‍ത്തുവാന്‍ സഹായിക്കുന്ന കു ങ്കുമപ്പൂവ്‌ ചേര്‍ന്ന ‘മോക്‌സി സാ ഫ്രോണ്‍ ഹണി’ (ഇത്‌ ഗര്‍ഭിണിക ള്‍ക്കും അത്യുത്തമമാണ്‌.) എന്നിവ യാണ്‌ മോക്‌സി വിപണിയിലെ ത്തിക്കുന്ന മറ്റ്‌ ഉല്‍പ്പന്നങ്ങള്‍.

 

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions