Malayalathinama breaking news:
Home / Sports / ത്രിരാഷ്ട്ര ക്രിക്കറ്റ്
ത്രിരാഷ്ട്ര ക്രിക്കറ്റ്

ത്രിരാഷ്ട്ര ക്രിക്കറ്റ്

ട്രിനിവാസ് : നിർണായക സമയത്ത് ടീം ഇന്ത്യ വിശ്വരൂപം പുറത്തെടുത്തു. ഇന്ത്യൻ ടീമിന്റെ ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനൽ പ്രവേശനത്തിന് ഭീഷണിയായി നിന്ന ശ്രീലങ്കയെയും മഴയെയും മറികടന്ന് ടീം ഇന്ത്യ കലാശക്കളിക്ക് യോഗ്യത നേടി. മികച്ച മാർജിനിൽ ജയിക്കേണ്ടിയിരുന്ന മത്സരത്തിൽ ശ്രീലങ്കയെ 81 റൺസിന് തകർത്താണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. ആറോവറിൽ വെറും 8 റൺസ് മാത്രം വിട്ടുകൊടുത്ത് 4 ലങ്കൻ വിക്കറ്റുകൾ കടപുഴക്കിയ പേസർ ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഭുവനേശ്വർ തന്നെയാണ് കളിയിലെ കേമൻ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 29 ഓവറിൽ 3 വിക്കറ്റിന് 119 റൺസ് എന്ന നിലയിലായിരിക്കുമ്പോഴാണ് മഴയെത്തിയത്. തുടർന്ന് ശ്രീലങ്കയുടെ വിജയലക്ഷ്യം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 26 ഓവറിൽ 178 റൺസായി നിശ്ചയിക്കുകയായിരുന്നു.

പിച്ചിന്റെ ഈർപ്പം മുതലെടുത്ത് ഭുവിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നപ്പോൾ ലങ്ക 24.9 ഒാവറിൽ 96 റൺസിന് ആൾ ഔട്ടാവുകയായിരുന്നു.

നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ച ലങ്കയുടെ ബാറ്റ്‌സ്‌മാൻമാർക്കാർക്കും പിടിച്ചുനിൽക്കാനായില്ല. 26 റൺസെടുത്ത ദിനേശ് ചന്ദ് മാലാണ് അവരുടെ ടോപ് ‌സ്കോറർ. 4 ലങ്കൻ ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കം കടന്നത്. നിലയുറപ്പിക്കുംമുൻപുതന്നെ 4 മുൻനിര ബാറ്റ്മാൻമാരെ പവലിയനിലേക്ക് പറഞ്ഞുവിട്ട് ഭുവി ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു.

ഓപ്പണർമാരായ തരംഗ (6), ജയവർദ്ധനെ (11), മധ്യനിരയിലെ വിശ്വസ്തരായ സംഗക്കാര (0), തിരിമാനെ (0) എന്നിവരെ ഭുവി ക്രീസിൽ നിന്ന് തിരിച്ചയയ്ക്കുമ്പോൾ ലങ്ക 31 റൺസിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. തരംഗയെയും സംഗക്കാരയെയും അടുത്തടുത്ത പന്തുകളിൽ പറഞ്ഞുവിട്ട ഭുവിക്ക് ഹാട്രിക് ലഭിച്ചതാണ്. തുടക്കത്തിലേ ഏറ്റ ആഘാതത്തിൽ നിന്ന് ലങ്കയെ കരകയറ്റാൻ പിന്നീടെത്തിയ ആർക്കും കഴിഞ്ഞുമില്ല.

അഞ്ചാം വിക്കറ്റിൽ ക്യാപ്ടൻ മാത്യൂസിനൊപ്പം ചാന്ദ്രമാൽ 25 റൺസിന്റെ കൂട്ടുകെട്ട് പ‌ടുത്തുയർത്തി ടീമിനെ കരകയറ്റാൻ ശ്രമം നടത്തിയെങ്കിലും ടീം സ്കോർ 55ൽ വച്ച് മാത്യൂസിനെ ജഡേജ കാർത്തിക്കിന്റെ കൈയിൽ എത്തിച്ചതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

ജഡേജയും ഇശാന്തും 2 വിക്കറ്റ് വീതവും ഉമേഷ് യാദവും അശ്വനും ഓരോ വിക്കറ്റും നേടി ഇന്ത്യൻ വിജയത്തിൽ ഭുവിക്കൊപ്പം നിർണായക ശക്തികളായി. ഇന്നാണ് ഫൈനൽ.

Comments

comments

ട്രിനിവാസ് : നിർണായക സമയത്ത് ടീം ഇന്ത്യ വിശ്വരൂപം പുറത്തെടുത്തു. ഇന്ത്യൻ ടീമിന്റെ ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനൽ പ്രവേശനത്തിന് ഭീഷണിയായി നിന്ന ശ്രീലങ്കയെയും മഴയെയും മറികടന്ന് ടീം ഇന്ത്യ കലാശക്കളിക്ക് യോഗ്യത നേടി. മികച്ച മാർജിനിൽ ജയിക്കേണ്ടിയിരുന്ന മത്സരത്തിൽ ശ്രീലങ്കയെ 81 റൺസിന് തകർത്താണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. ആറോവറിൽ വെറും 8 റൺസ് മാത്രം വിട്ടുകൊടുത്ത് 4 ലങ്കൻ വിക്കറ്റുകൾ കടപുഴക്കിയ പേസർ ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഭുവനേശ്വർ തന്നെയാണ് കളിയിലെ …

Review Overview

0
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions