Malayalathinama breaking news:
Home / Sports / ദേശിയ ഗെയിംസില്‍ കേരളത്തിന്‌ ഇന്ന്‌ മൂന്ന്‌ സ്വര്‍ണം
ദേശിയ ഗെയിംസില്‍ കേരളത്തിന്‌ ഇന്ന്‌ മൂന്ന്‌ സ്വര്‍ണം

ദേശിയ ഗെയിംസില്‍ കേരളത്തിന്‌ ഇന്ന്‌ മൂന്ന്‌ സ്വര്‍ണം

ദേശിയ ഗെയിംസില്‍ കേരളത്തിന്‌ ഇന്ന്‌ മൂന്ന്‌ സ്വര്‍ണം. ഇതോടെ കേരളത്തിന്റെ മെഡല്‍ പട്ടികയിലെ സ്വര്‍ണത്തിന്റെ എണ്ണം പത്തൊമ്പതായി. ദേശീയ ഗെയിംസിലെ ഗ്ലാമര്‍ ഇനമായ 5,000 മീറ്ററില്‍ ഒ.പി. ജെയ്‌ഷയാണ്‌(15:31:37) റെക്കോര്‍ഡോടെ കേരളത്തിന്‌ പത്തൊമ്പതാം സ്വര്‍ണം സമ്മാനിച്ചത്‌. ഗെയിംസിലെ അത്‌ലറ്റിക്ക്‌ മീറ്റിലെ കേരളത്തിന്റെ ആദ്യ സ്വര്‍ണമാണിത്‌. കേരളത്തിന്റെ ടീം ക്യാപറ്റനായ പ്രീജ ശ്രീധരന്‍ മത്സരത്തില്‍ നാലാമതായി ഫിനിഷ്‌ ചെയ്‌തു.
ഫെന്‍സിങില്‍ ഇരട്ട സ്വര്‍ണമാണ്‌ കേരളത്തിന്റെ ഇന്നത്തെ മറ്റൊരു നേട്ടം. ദില്‍നയും ഭവാനി ദേവിയുമാണ്‌ കേരളത്തിനായി സ്വര്‍ണം നേടിയത്‌. ആസമിന്റെ കവിതാ ദേവിയേയാണ്‌ ദില്‍ന ഫൈനലില്‍ നേരിട്ടത്‌. കേരളത്തിന്റെ പതിനെട്ടാം സ്വര്‍ണമായിരുന്നു ദില്‍നയുടേത്‌. പഞ്ചാബിന്റെ കോമര്‍ ശുക്ലയെ ഫൈനലില്‍ തോല്‍പ്പിച്ചാണ്‌ ഭവാനി കേരളത്തിന്‌ പതിനേഴാം സ്വര്‍ണം സമ്മാനിച്ചത്‌. പരുഷ വിഭാഗത്തില്‍ കെ.ആര്‍. ബിവീഷ്‌ കേരളത്തിനായി വെങ്കലം സ്വന്തമാക്കി.
വാശിയേറിയ കനോയിങ്‌, കയാക്കിങ്‌ മത്സരങ്ങളില്‍ കേരളത്തിന്റെ വനിതാ ടീമുകള്‍ വെള്ളി സ്വന്തമാക്കി. രണ്ടുപേര്‍ പങ്കെടുക്കുന്ന സി 2 വിഭാഗത്തില്‍ ബെറ്റി ജോസഫും ആതിര ശൈലപ്പനുമാണ്‌ വെള്ളി നേടിയത്‌. നാലു പേര്‍ തുഴയുന്ന സി 4 വിഭാഗത്തില്‍ സുബി അലക്‌സാണ്ടര്‍, ആതിര ശൈലപ്പന്‍, നിത്യാ കുര്യാക്കോസ്‌, ബെറ്റി ജോസഫ്‌ എന്നിവര്‍ വെള്ളി നേടി.
ബാഡ്‌മിന്റനില്‍ കേരളത്തിന്റെ വനിതാ ടീം ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ മഹാരാഷ്ര്‌ടയെ പിന്തള്ളിയാണ്‌ കേരളം ഫൈനലിലെത്തിയത്‌. ഇതോടെ ബാഡ്‌മിന്റനിലും കേരളം മെഡലുറപ്പിച്ചു. കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ ബാസ്‌ക്കറ്റ്‌ ബോളില്‍ വിജയത്തുടക്കം കാഴ്‌ച്ചവച്ചതോടെ നാളത്തെ മത്സരങ്ങള്‍ കേരളത്തിന്‌ മെഡല്‍ പ്രതീക്ഷ നല്‍കുന്നു.
ഇന്നത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 19 സ്വര്‍ണവും 16 വെള്ളിയും 26 വെങ്കലവുമായി കേരളം നാലാം സ്‌ഥാനത്താണ്‌. 51 സ്വര്‍ണവും 16 വെള്ളിയും 17 വെങ്കലവുമായി സര്‍വീസസാണ്‌ ഒന്നാമത്‌. മഹാരാഷ്‌ട്രയും ഹരിയാനയുമാണ്‌ രണ്ടും മൂന്നും സ്‌ഥാനത്ത്‌.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions