Malayalathinama breaking news:
Home / General news / പലിശ നിരക്കുകള്‍ കുറയ്ക്കല്‍ വൈകുമെന്ന് റിസര്‍വ് ബാങ്കിന്‍െറ സൂചന
പലിശ നിരക്കുകള്‍ കുറയ്ക്കല്‍ വൈകുമെന്ന് റിസര്‍വ് ബാങ്കിന്‍െറ സൂചന

പലിശ നിരക്കുകള്‍ കുറയ്ക്കല്‍ വൈകുമെന്ന് റിസര്‍വ് ബാങ്കിന്‍െറ സൂചന

ഇന്‍ഡോര്‍: പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പലിശ നിരക്കുകള്‍ കുറയ്ക്കല്‍ വൈകുമെന്ന് റിസര്‍വ് ബാങ്കിന്‍െറ സൂചന. ഈ പ്രസ്താവന വന്നതോടെ 10 വര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളുടെ കൂപ്പണ്‍ നിരക്ക് മൂന്ന് ശതമാനത്തോളം ഉയര്‍ന്നു.

പണപ്പെരുപ്പം ഇപ്പോഴും ഉയരത്തില്‍ തന്നെയാണെന്നും പണപ്പെരുപ്പം കുറയ്ക്കുകയെന്നതിനാണ് കേന്ദ്ര ബാങ്കിന്‍െറ പ്രഥമ പരിഗണനയെന്നുമാണ് ഒരു ചടങ്ങില്‍ പങ്കെടുക്കവെ ആര്‍.ബി.ഐ ഗവര്‍ണര്‍ ഡി.സുബ്ബറാവു വ്യക്തമാക്കിയത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പണപ്പെരുപ്പം ഒരു പരിധിവരെ നിയന്ത്രിക്കുന്നതില്‍ ആര്‍.ബി.ഐ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പണപ്പെരുപ്പം നിയന്ത്രിച്ച് നിര്‍ത്തുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുകയെന്നതാണ് റിസര്‍വ് ബാങ്കിന്‍െറ ലക്ഷ്യമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു. ജൂലൈ 30ന് അടുത്ത വായ്പാ നയ അവലോകനം പുറത്തുവരാനിരിക്കെയാണ് ഗവര്‍ണറുടെ ഈ പ്രസ്താവന.

രൂപയുടെ മൂല്യത്തിലുള്ള വന്‍ വ്യതിയാനങ്ങള്‍ രാജ്യത്തിന്‍െറ നിയന്ത്രണങ്ങള്‍ക്ക് പുറത്തുള്ള കാര്യങ്ങള്‍ മൂലമാണെന്നും ഇത് എത്രകാലം തുടരുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും സുബ്ബറാവു പറഞ്ഞു.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions