Malayalathinama breaking news:
Home / General news / ഭൂമിയില്‍ പതിച്ച വസ്‌തു ഉല്‍ക്കയാണോ എന്നു സ്‌ഥിരീകരിക്കാന്‍ ഭൗമശാസ്‌ത്രജ്‌ഞര്‍ സാമ്പിളുകള്‍ ശേഖരിച്ചു
ഭൂമിയില്‍ പതിച്ച വസ്‌തു ഉല്‍ക്കയാണോ എന്നു സ്‌ഥിരീകരിക്കാന്‍ ഭൗമശാസ്‌ത്രജ്‌ഞര്‍ സാമ്പിളുകള്‍ ശേഖരിച്ചു

ഭൂമിയില്‍ പതിച്ച വസ്‌തു ഉല്‍ക്കയാണോ എന്നു സ്‌ഥിരീകരിക്കാന്‍ ഭൗമശാസ്‌ത്രജ്‌ഞര്‍ സാമ്പിളുകള്‍ ശേഖരിച്ചു

സംസ്‌ഥാനത്തു വിവിധയിടങ്ങളില്‍ ആകാശത്ത്‌ തീഗോളം കണ്ടത്‌ വ്യാപകമായ പരിഭ്രാന്തി പരത്തിയിക്കെ, ഭൂമിയില്‍ പതിച്ച വസ്‌തു ഉല്‍ക്കയാണോ എന്നു സ്‌ഥിരീകരിക്കാന്‍ ഭൗമശാസ്‌ത്രജ്‌ഞര്‍ സാമ്പിളുകള്‍ ശേഖരിച്ചു. എറണാകുളം ജില്ലയിലെ മഴുവന്നൂര്‍ പഞ്ചായത്തിലെ വലമ്പൂര്‍ ആക്കാന്‍പാറയിലും പറവൂരിനടുത്ത്‌ കരിമാലൂരിലും തീഗോളം വീണതായി നാട്ടുകാര്‍ പറയുന്ന സ്‌ഥലത്തുനിന്നാണ്‌ ദുരന്തനിവാരണ സേനയും ഭൗമശാസ്‌ത്രജ്‌ഞരും ചേര്‍ന്ന്‌ സാമ്പിളുകള്‍ ശേഖരിച്ചത്‌. വലമ്പൂരില്‍ കൊച്ചി യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ്‌ വിഭാഗം മേധാവി ഡോ. ഗോഡ്‌ഫ്രേ ലൂയിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധനയ്‌ക്ക്‌ എത്തിയത്‌. കരിക്കട്ടപോലുള്ള വസ്‌തുവാണ്‌ ഇവിടെനിന്നു ലഭിച്ചത്‌. കരിമാലൂര്‍ ജുമാമസ്‌ജിദ്‌ സമീപത്തു നിന്നും ലഭിച്ച 640 ഗ്രാം തൂക്കം വരുന്ന ലോഹ കഷണവും പരിശോധിക്കാനായി ശേഖരിച്ചിട്ടുണ്ട്‌. ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ ശേഷമേ കൃത്യമായ വിശദീകരണം നല്‍കാനാകുവെന്ന്‌ ശാസ്‌ത്രജ്‌ഞര്‍ പറഞ്ഞു. നീല നിറത്തിലുള്ള തീഗോളം ചിലയിടങ്ങളില്‍ കണ്ടതിനാല്‍ മഗ്നിഷ്യം അടങ്ങിയ ഉല്‍ക്കയാണോ എന്ന്‌ ഒരു വിഭാഗം ശാസ്‌ത്രജ്‌ഞര്‍ സംശയം പ്രകടിപ്പിച്ചു.പറവൂര്‍ പുതുക്കാട്‌ പള്ളിക്ക്‌ സമീപം പറയന്റെപള്ള എന്ന സ്‌ഥലത്ത്‌ രണ്ട്‌ സെന്റ്‌ പ്രദേശത്ത്‌ വെള്ളിയാഴ്‌ച രാത്രി തീപിടിത്തമുണ്ടായി. കുറുപ്പുംപടി പിട്ടാപ്പള്ളില്‍ വിന്‍സന്റിന്റെ വീട്ടുവളപ്പില്‍ 6 കിലോഗ്രാം ഭാരം തോന്നുന്ന കരിങ്കല്ലുപോലുള്ള വസ്‌തു തീഗോളം വീണതിനെത്തുടര്‍ന്ന്‌ കാണപ്പെട്ടതാണെന്നു സംശയിക്കുന്നു.കഴിഞ്ഞ ഒരുമാസത്തോളമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീഗോളം പ്രത്യക്ഷപ്പെടുന്ന പ്രതിഭാസം കണ്ടുവരുന്നതായി ശാസ്‌ത്രലോകം വ്യക്‌തമാക്കുന്നു. എന്നാല്‍ കേരളത്തില്‍ ഇതാദ്യമാണ്‌. അതിനിടെ ചേര്‍ത്തല നടക്കാവ്‌ പോളേക്കാട്ട്‌ വീട്ടില്‍ രാജപ്പന്റെ വീടിന്റെ അടുക്കളഭാഗത്തുനിന്നും ഉല്‍ക്കയെന്നു നാട്ടുകാര്‍ സംശയിക്കുന്ന വസ്‌തുവിന്റെ അവശിഷ്‌ടം ലഭിച്ചു. അടുക്കളയുടെ മുകള്‍ഭാഗത്തെ പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ കത്തിയുരുകിയ നിലയിലായിരുന്നു. അവശിഷ്‌ടം പൂച്ചാക്കല്‍ പോലീസ്‌ സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ദുരന്തനിവാരണസേനയ്‌ക്ക്‌ ഇതു കൈമാറുമെന്ന്‌ എസ്‌.ഐ: എ.വി. ബിജു അറിയിച്ചു.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions