Malayalathinama breaking news:
Home / Hot news / മുഹമ്മദ്‌ നിഷാമിന്റെ ഭാര്യ അമല്‍ നിഷ്‌കളങ്കയെന്നു പോലീസ്‌
മുഹമ്മദ്‌ നിഷാമിന്റെ ഭാര്യ അമല്‍ നിഷ്‌കളങ്കയെന്നു പോലീസ്‌

മുഹമ്മദ്‌ നിഷാമിന്റെ ഭാര്യ അമല്‍ നിഷ്‌കളങ്കയെന്നു പോലീസ്‌

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി മുഹമ്മദ്‌ നിഷാമിന്റെ ഭാര്യ അമല്‍ നിഷ്‌കളങ്കയെന്നു പോലീസ്‌. അമലിനു കുറ്റകൃത്യത്തില്‍ പങ്കുള്ളതായി സംശയിക്കത്തക്ക തെളിവുകളൊന്നും ചോദ്യം ചെയ്യലില്‍ കിട്ടിയില്ലെന്നാണു തൃശൂരിലെ ഉന്നത പോലീസുദ്യോഗസ്‌ഥരുടെ ഭാഷ്യം. ചന്ദ്രബോസ്‌ ആക്രമിക്കപ്പെടുമ്പോള്‍ സ്‌ഥലത്തില്ലായിരുന്നെന്നാണു അമലിന്റെ മൊഴിയെന്നാണ്‌ അറിയുന്നത്‌. നിഷാമിന്റെ പക്കല്‍ തോക്കു കണ്ടില്ലെന്നും മൊഴിയുണ്ട്‌. നിഷാമിന്‌ തോക്ക്‌ എടുത്തുകൊടുത്തെന്ന ആരോപണങ്ങളും അവര്‍ നിഷേധിച്ചു. നിഷാമിന്റെ ഭാര്യ പറഞ്ഞതെല്ലാം കുറിച്ചെടുത്ത്‌ അതെല്ലാം ശരിയാണെന്ന മുന്‍വിധിയുമായാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥനായ പേരാമംഗലം സി.ഐ. നടപടി പൂര്‍ത്തിയാക്കിയതെന്നാണു പോലീസ്‌ കേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം. ചന്ദ്രബോസ്‌ ആക്രമിക്കപ്പെട്ട്‌ ആഴ്‌ചകള്‍ കഴിഞ്ഞപ്പോഴാണു സംഭവസ്‌ഥലത്തുണ്ടായിരുന്നെന്നു കരുതുന്ന അമലിന്റെ മൊഴിയെടുക്കാന്‍ പോലും പോലീസ്‌ തയാറായത്‌. പോലീസിനു നല്‍കാനുള്ള മൊഴി കൃത്യമായി പ്രഗത്ഭരായ അഭിഭാഷകരില്‍നിന്നു പഠിപ്പിച്ചശേഷമാണ്‌ അമലിനെ ബന്ധുക്കള്‍ പോലീസിനു മുമ്പില്‍ ഹാജരാക്കിയതെന്നാണു സൂചന. പോലീസിലെ തന്നെ ചില ഉന്നതരുമായി ആസൂത്രണം ചെയ്‌താണു മൊഴിയെടുക്കല്‍ നാടകം നടത്തിയതെന്നും ആക്ഷേപമുണ്ട്‌. അയ്ായയിരം കോടിയിലേറെ വരുന്ന ബിസിനസ്‌ സാമ്രാജ്യത്തിന്റെ അധിപതിയായ നിഷാമിന്റെ ഭാര്യ കേസില്‍ പെടാതിരിക്കാന്‍ പോലീസിലും ഭരണകേന്ദ്രങ്ങളിലും ബന്ധുക്കള്‍ പണം വാരിയെറിയുന്നതായാണു പുറത്തുവരുന്ന സൂചനകള്‍. കോളിളക്കമുണ്ടാക്കിയ കേസായിട്ടും പുതുതായി ചുമതലയേറ്റ തൃശൂര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ നിശാന്തിനി കേസില്‍ വലിയ താല്‍പര്യം കാണിക്കാത്തതു സംശയം ജനിപ്പിച്ചിട്ടുണ്ട്‌. സി.പി.എം. സംസ്‌ഥാന സമ്മേളനത്തിലേക്കു മാധ്യമശ്രദ്ധ തിരിഞ്ഞ തക്കം മുതലാക്കി അന്വേഷണത്തില്‍ പരമാവധി വെള്ളം ചേര്‍ക്കലുകള്‍ നടത്താനാണു പോലീസ്‌ നീക്കം. സംസ്‌ഥാന ഭരണത്തിലെ പ്രമുഖനു പ്രത്യേക താല്‍പര്യമുള്ള കേസായതിനാല്‍ നിഷാമിന്റെ സാമ്രാജ്യത്തിനുമേല്‍ കൈവയ്‌ക്കാന്‍ പോലീസ്‌ മടിക്കുകയാണ്‌.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions