Malayalathinama breaking news:
Home / General news / വാതുവയ്‌പ്‌ കേസില്‍ എന്‍. ശ്രീനിവാസനു സുപ്രീം കോടതിയില്‍ തിരിച്ചടി
വാതുവയ്‌പ്‌ കേസില്‍ എന്‍. ശ്രീനിവാസനു സുപ്രീം കോടതിയില്‍ തിരിച്ചടി

വാതുവയ്‌പ്‌ കേസില്‍ എന്‍. ശ്രീനിവാസനു സുപ്രീം കോടതിയില്‍ തിരിച്ചടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിലെ വാതുവയ്‌പ്‌ കേസില്‍ എന്‍. ശ്രീനിവാസനു സുപ്രീം കോടതിയില്‍ തിരിച്ചടി. ബി.സി.സി.ഐ. അധ്യക്ഷനായിരുന്ന ശ്രീനിവാസന്‍ ഈ സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്നതു സുപ്രീം കോടതി വിലക്കി.
ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ സി.ഇ.ഒയുമായിരുന്ന ഗുരുനാഥ്‌ മെയ്യപ്പന്‍, രാജസ്‌ഥാന്‍ റോയല്‍സ്‌ ഉടമ രാജ്‌ കുന്ദ്ര എന്നിവര്‍ക്കു വാതുവയ്‌പില്‍ പങ്കുണ്ടെന്നു സുപ്രീം കോടതി വ്യക്‌തമാക്കി. എന്നാല്‍, വാതുവയ്‌പ്പില്‍ ശ്രീനിവാസനു പങ്കുണ്ടെന്നതിനു തെളിവില്ലെന്നു കോടതി നിരീക്ഷിച്ചു. ശ്രീനിവാസനെതിരേ ബിഹാര്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. വാതുവയ്‌പ്പിനെതിരേ ശ്രീനിവാസന്‍ കളിക്കാര്‍ക്കു താക്കീത്‌ നല്‍കിയിരുന്നതായി കോടതി വ്യക്‌തമാക്കി. പക്ഷേ ബി.സി.സി.ഐ. അധ്യക്ഷ സ്‌ഥാനത്തേക്കു ശ്രീനിവാസനു മത്സരിക്കാന്‍ കഴിയില്ലെന്നു കോടതി വ്യക്‌തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ടീം ഉടമയായതിനാലാണു വിലക്ക്‌. ബി.സി.സി.ഐ. പൊതുസ്‌ഥാപനമാണെന്നും അതിനാല്‍ ഒരാള്‍ക്ക്‌ ഒരേ സമയം ബോര്‍ഡ്‌ പ്രസിഡന്റും ടീം ഉടമയായും പ്രവര്‍ത്തിക്കാനാകില്ല. ഗുരുനാഥ്‌ മെയ്യപ്പനും രാജ്‌ കുന്ദ്രയും വാതുവയ്‌ച്ചതായി സുപ്രീം കോടതി നിയോഗിച്ച ജസ്‌റ്റിസ്‌ മുകുള്‍ മുദ്‌ഗല്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും 130 പേജുള്ള വിധിന്യായം വായിക്കവേ ജസ്‌റ്റിസ്‌ ടി.എം. താക്കൂര്‍, എഫ്‌.എം.ഐ. ഖലീഫുള്ള എന്നിവരടങ്ങിയ ബെഞ്ച്‌ വ്യക്‌തമാക്കി.
വാതുവയ്‌പു കേസില്‍ സത്യം മറച്ചുവയ്‌ക്കാന്‍ ശ്രീനിവാസന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതിക്കാരായ ബിഹാര്‍ ക്രിക്കറ്റ്‌ അസോസിയേഷന്റെ ആരോപണം. ഇതു തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നൃ കോടതി വ്യക്‌തമാക്കി. അതേസമയം, ഒരേസമയം ബി.സി.സി.ഐ. ഭാരവാഹിയും ഐ.പി.എല്‍ ടീം ഉടമയുമായിരിക്കാമെന്നു കൊണ്ടുവന്ന ഭേദഗതിയും കോടതി റദ്ദാക്കി. 2008 ലാണ്‌ ശ്രീനിവാസനെ നേതൃസ്‌ഥാനത്തേക്കു കൊണ്ടുവരാന്‍ ബി.സി.സി.ഐ. ഭേദഗതി കൊണ്ടുവന്നത്‌. ബി.സി.സിഐ. ഭാരവാഹികള്‍ക്കു സാമ്പത്തിക താല്‍പര്യമുള്ള പങ്കാളിത്തം പാടില്ലെന്ന ചട്ടം ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണു ശ്രീനിവാസന്‍ പ്രസിഡന്റായത്‌. ഭേദഗതി കോടതി റദ്ദാക്കിയതോടെ ബോര്‍ഡ്‌ പ്രസിഡന്റ്‌ സ്‌ഥാനം വേണോ, സൂപ്പര്‍ കിങ്‌സ്‌ ഉടമസ്‌ഥനാകണോ എന്നു തെരഞ്ഞെടുക്കേണ്ട സ്‌ഥിതിയിലായിരുന്നു ശ്രീനിവാസന്‍. എന്നാല്‍ ശ്രീനിവാസന്‍ മത്സരിക്കേണ്ടെന്നു കോടതി അര്‍ഥശങ്കയില്ലാതെ വ്യക്‌തമാക്കിയതോടെ സംശയം നീങ്ങി. – See more at: http://www.mangalam.com/print-edition/india/275233#sthash.1lv3vUFD.dpuf

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions