Malayalathinama breaking news:
Home / Cinema / Entertainment / വീണ്ടും ഇന്നസെന്റ്
വീണ്ടും ഇന്നസെന്റ്

വീണ്ടും ഇന്നസെന്റ്

അര്‍ബുദം കീഴടക്കിയ ഒരുവര്‍ഷത്തോളം സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറിനിന്ന നടന്‍ ഇന്നസെന്റ് വീണ്ടും കാമറക്ക് മുന്നില്‍, അതേ നിഷ്കളങ്കതയോടെ. രോഗത്തെ അതിജീവിച്ച അദ്ദേഹം, ചികില്‍സകള്‍ക്കും വിശ്രമത്തിനും ശേഷം 11 മാസത്തെ ഇടവേളക്ക് വിരാമമിട്ടാണ് പ്രിയദര്‍ശന്റെ ‘ഗീതാഞ്ജലി’യില്‍ അഭിനയിക്കാനെത്തുന്നത്.
തിരുവനന്തപുരം പോത്തന്‍കോടിനടുത്തെ മണിമലക്കുന്ന് കൊട്ടാരത്തിലാണ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഗീതാഞ്ജലി’യുടെ ചിത്രീകരണം തുടരുന്നത്.
ബുധനാഴ്ച നടന്‍ സിദ്ദിഖുമായുള്ള കോമ്പിനേഷന്‍ രംഗമുള്‍പെടെയുള്ളവയാണ് ഇന്നസെന്റ് അഭിനയിച്ചത്.
അഭിനയത്തിലേക്കുള്ള രണ്ടാംവരവരിഞ്ഞ് കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് നര്‍മം കൈവിടാതെയാണ് അദ്ദേഹം പ്രതികരിച്ചതും.
‘രോഗിയായിരുന്ന 11 മാസം സന്തോഷത്തിന്റേതായിരുന്നു. പിന്നെയിപ്പോ രോഗിയായി കിടന്നതും നന്നായി. ഒരുപാട് ആള്‍ക്കാര്‍ ഓരോ കുഴപ്പങ്ങളില്‍ പെട്ട് കിടക്കുകയാണല്ലോ. ദിവസം പത്രം നോക്കുമ്പോള്‍ അവന്‍ പെട്ടു, ഇവന്‍ പെട്ടു , മറ്റവന്‍ പെട്ടു എന്നിങ്ങനെയാണല്ലോ. അപ്പോള്‍ എനിക്ക് ദൈവത്തോട് പ്രാര്‍ഥന തോന്നും. പിന്നെയീ സോളാര്‍ പ്രശ്നങ്ങള്‍ വന്നപ്പോള്‍ ഞാന്‍ ഓടിപോയി നോക്കി, എന്റെ വീട്ടില്‍ സോളാര്‍ ആരാ വെച്ചതെന്ന്. കുഴപ്പമില്ല.. അതുവേറെ ആള്‍ക്കാരാ…!! ‘
ബന്ധുക്കളും സുഹൃത്തുക്കളും ഡോക്ടറും പകര്‍ന്നുനല്‍കിയ ആത്മവിശ്വാസമാണ് തൊണ്ടയിലെ അര്‍ബുദത്തെ അതിജീവിക്കാന്‍ കൂട്ടായതെന്നും ഇന്നസെന്റ് സ്മരിക്കുന്നു.
വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ കാണാനെത്തിയിരുന്നു. ഇന്നസെന്റിനു സുഖമാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചപ്പോള്‍ താന്‍ പറഞ്ഞത് അതുവേണ്ട, രണ്ടാഴ്ച കൂടി ഇങ്ങനെ പോട്ടെ, കുറച്ചുനേതാക്കള്‍ കൂടി വരാനുണ്ട് എന്നായിരുന്നു. അതുകേട്ട് വി.എസ് ഇതുവരെ കാണാത്തവിധം ചിരിച്ചതായും ഇന്നസെന്റ് കള്ളച്ചിരിയോടെ പറഞ്ഞു. ആശംസയുമായി എത്തുന്ന ഒരു നേതാവിനൊപ്പം തന്റെ ചിത്രവും പത്രത്തില്‍ കാണുമ്പോഴുള്ള മനസ്സിന്റെ സുഖവും അസുഖം കുറയാന്‍ സഹായമായെന്ന് ഇന്നസെന്റ് ഓര്‍ക്കുന്നു.
പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ഇന്നസെന്റിന്റെ നര്‍മ മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും ഒഴിവാക്കാനാവാത്ത ഘടകമാണ്. മണിചിത്രത്താഴിലെ ഉണ്ണിത്താനേയും ചന്ദ്രലേഖയിലെ കാര്യസ്ഥനെയുമൊക്കെ മറക്കാന്‍ ആര്‍ക്കാണാവുക.
മണിചിത്രത്താഴില്‍ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഗീതാഞ്ജലിയില്‍ എത്തുന്നതെങ്കിലും ഇന്നസെന്റിന്റേത് പുതിയ കഥാപാത്രമാണ്. ഗംഗയായി ശോഭനയും അതിഥിതാരമായി എത്തുന്നുണ്ട്. നിര്‍മാതാവ് ബി. സുരേഷ്കുമാറിന്റേയും മേനകയുടേയും മകള്‍ കീര്‍ത്തിയാണ് നായിക. ‘ഗീതാഞ്ജലി’ തുടങ്ങുംമുമ്പ് തന്നെ സത്യന്‍ അന്തിക്കാട് തന്റെ അടുത്ത ചിത്രത്തിലേക്ക് ഇന്നസെന്റിനെ ക്ഷണിച്ചിരുന്നു. അടുത്ത് അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിക്കും.

Comments

comments

അര്‍ബുദം കീഴടക്കിയ ഒരുവര്‍ഷത്തോളം സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറിനിന്ന നടന്‍ ഇന്നസെന്റ് വീണ്ടും കാമറക്ക് മുന്നില്‍, അതേ നിഷ്കളങ്കതയോടെ. രോഗത്തെ അതിജീവിച്ച അദ്ദേഹം, ചികില്‍സകള്‍ക്കും വിശ്രമത്തിനും ശേഷം 11 മാസത്തെ ഇടവേളക്ക് വിരാമമിട്ടാണ് പ്രിയദര്‍ശന്റെ ‘ഗീതാഞ്ജലി’യില്‍ അഭിനയിക്കാനെത്തുന്നത്. തിരുവനന്തപുരം പോത്തന്‍കോടിനടുത്തെ മണിമലക്കുന്ന് കൊട്ടാരത്തിലാണ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഗീതാഞ്ജലി’യുടെ ചിത്രീകരണം തുടരുന്നത്. ബുധനാഴ്ച നടന്‍ സിദ്ദിഖുമായുള്ള കോമ്പിനേഷന്‍ രംഗമുള്‍പെടെയുള്ളവയാണ് ഇന്നസെന്റ് അഭിനയിച്ചത്. അഭിനയത്തിലേക്കുള്ള രണ്ടാംവരവരിഞ്ഞ് കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് നര്‍മം കൈവിടാതെയാണ് അദ്ദേഹം പ്രതികരിച്ചതും. ‘രോഗിയായിരുന്ന 11 മാസം സന്തോഷത്തിന്റേതായിരുന്നു. …

Review Overview

0
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions