Malayalathinama breaking news:
Home / Cinema / Entertainment / സംഗീതപരിപാടിക്കു കൈപ്പറ്റിയ 1.63 കോടി രൂപ നടന്‍ മോഹന്‍ലാല്‍ സര്‍ക്കാരിനു തിരിച്ചയച്ചു
സംഗീതപരിപാടിക്കു കൈപ്പറ്റിയ 1.63 കോടി രൂപ നടന്‍ മോഹന്‍ലാല്‍ സര്‍ക്കാരിനു തിരിച്ചയച്ചു

സംഗീതപരിപാടിക്കു കൈപ്പറ്റിയ 1.63 കോടി രൂപ നടന്‍ മോഹന്‍ലാല്‍ സര്‍ക്കാരിനു തിരിച്ചയച്ചു

ദേശീയ ഗെയിംസ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ അരങ്ങേറിയ ലാലിസം സംഗീതപരിപാടിക്കു കൈപ്പറ്റിയ 1.63 കോടി രൂപ നടന്‍ മോഹന്‍ലാല്‍ സര്‍ക്കാരിനു തിരിച്ചയച്ചു. എന്നാല്‍, സര്‍ക്കാര്‍ ഈ പണം മടക്കിവാങ്ങില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരുമായി സഹകരിച്ചു പരിപാടി നടത്തിയതിന്റെ പേരില്‍ മോഹന്‍ലാലിനെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചതില്‍ ഖേദമുണ്ടെന്നു മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ ഗെയിംസ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ മറ്റു ചില പരിപാടികളാണ്‌ ഉദ്ദേശിച്ചിരുന്നത്‌. എന്നാല്‍, ബജറ്റില്‍ ഒതുങ്ങാതെ വന്നപ്പോള്‍ മോഹന്‍ലാലിന്റെ പരിപാടി നിശ്‌ചയിച്ചു. താന്‍ മോഹന്‍ലാനെ നേരിട്ടുവിളിച്ച്‌, സമയം കുറവാണെന്ന്‌ അറിയിച്ചെങ്കിലും അദ്ദേഹം സഹകരിച്ചു.
വിവാദമുണ്ടായതില്‍ സര്‍ക്കാരിനും തനിക്കു വ്യക്‌തിപരമായുമുണ്ടായ ഖേദം മോഹന്‍ലാലിനെ അറിയിച്ചു. അദ്ദേഹത്തിനു മാത്രമായുള്ള തുകയല്ല പരിപാടിക്കായി ചെലവഴിച്ചത്‌. അതു കലാകാരന്‍മാര്‍ക്കെല്ലാം നല്‍കിയ പ്രതിഫലമാണ്‌. വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും അടിസ്‌ഥാനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഗെയിംസ്‌ നിര്‍വാഹകസമിതിയുടെയും കൗണ്‍സിലിന്റെയും ഉപാധ്യക്ഷസ്‌ഥാനം രാജിവയ്‌ക്കുമെന്ന അഭ്യൂഹം മുഖ്യമന്ത്രി നിഷേധിച്ചു. ദേശീയ ഗെയിംസ്‌ സി.ഇ.ഒയ്‌ക്ക്‌ 1.63 കോടി രൂപയുടെ ചെക്ക്‌ തിരുവനന്തപുരത്തുനിന്നു സ്‌പീഡ്‌ പോസ്‌റ്റായാണു മോഹന്‍ലാല്‍ തിരിച്ചയച്ചത്‌.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ഇനി ചര്‍ച്ചയ്‌ക്കില്ലെന്നും മോഹന്‍ലാല്‍ അനൗദ്യോഗികമായി അറിയിച്ചു. അതിനിടെ, വിവാദവുമായി ബന്ധപ്പെട്ടു പിന്തുണ തേടി സംവിധായകന്‍ ടി.കെ. രാജീവ്‌കുമാര്‍ ഫെഫ്‌കയെ സമീപിച്ചു. ഉദ്‌ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ സംവിധാനം ചെയ്‌തതു രാജീവ്‌കുമാറാണ്‌. പരിപാടിയുടെ മുഴുവന്‍ കണക്കും രേഖകളും ഫെഫ്‌കയ്‌ക്കു കൈമാറി. തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ സംഘടന ഇടപെടണമെന്നാണു രാജീവ്‌കുമാറിന്റെ ആവശ്യം.
– See more at: http://www.mangalam.com/print-edition/keralam/279771#sthash.r2bCoRYT.dpuf

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions