Malayalathinama breaking news:

വടക്കു കിഴക്കന്‍ സിറിയന്‍ പ്രദേശങ്ങളില്‍നിന്ന്‌ നിരവധി അസീറിയന്‍ ക്രിസ്‌ത്യാനികളെ ഭീകരസംഘടനയായ ഐസിസ്‌ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്‌.
തടവിലാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുമെന്ന്‌ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന അറിയിച്ചു. ഭീകരരില്‍നിന്നു രക്ഷപ്പെട്ട ചില അസീറിയക്കാര്‍ കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള ഹസാഖ്‌ പട്ടണത്തിലേക്കു പലായനം ചെയ്‌തിട്ടുണ്ട്‌.
ഐസിസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ അമേരിക്കന്‍ വ്യോമ പിന്തുണയോടെ കുര്‍ദ്‌ സേന മുന്നേറ്റം നടത്തുന്നുണ്ട്‌. കഴിഞ്ഞ ദിവസം തങ്ങള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന്‌ ഐസിസിന്‌ തല്‍ ഹാമിസ്‌ പട്ടണത്തില്‍നിന്ന്‌ അഞ്ചു കിലോമീറ്റര്‍ പിന്‍മാറേണ്ടിവന്നുവെന്നു കുര്‍ദ്‌സേനയുടെ വക്‌താവ്‌ അറിയിച്ചു. പോരാട്ടത്തില്‍ പന്ത്രണ്ട്‌ ഐസിസ്‌ ഭീകരര്‍ കൊല്ലപ്പെട്ടതായും വക്‌താവ്‌ അവകാശപ്പെട്ടു.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions