Malayalathinama breaking news:
Home / Auto / Tech news / 4ഡി പ്രിന്‍റിങുമായി എം.ഐ.ടി
4ഡി പ്രിന്‍റിങുമായി എം.ഐ.ടി

4ഡി പ്രിന്‍റിങുമായി എം.ഐ.ടി

ത്രിമാന (ത്രീഡി) പ്രിന്‍റിങ് പോലും പ്രചാരത്തിലാവാത്ത ലോകത്തിന് മുന്നിലേക്കാണ് 4ഡി പ്രിന്‍റിങുമായി ഗവേഷകര്‍ വരുന്നത്. സ്വയം ഉണ്ടാകാന്‍ ശേഷിയുള്ള വസ്തുക്കള്‍ സൃഷ്ടിക്കാന്‍ 4ഡി പ്രിന്‍റിങ് സഹായിക്കുമത്രെ. സാധാരണ പ്രചാരണത്തിലുള്ള 2ഡി പ്രിന്‍റിങ്ങില്‍ വസ്തുക്കള്‍ നീളത്തിലും വീതിയിലുമാണ് ഉണ്ടാക്കുക. ത്രീഡി പ്രിന്‍റിങ്ങില്‍ ഒരുപടി കൂടി കടന്ന് ഉയരംകൂടി വരുന്നു. ത്രീഡി പ്രിന്‍റിങ്ങില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ത്രിമാന രൂപത്തിലുള്ള പ്ളാസ്റ്റിക് വസ്തുക്കള്‍ ഉണ്ടാക്കുന്നു. ഇതിന് കൂടുതല്‍ മഷിവേണ്ടിവരുമെന്ന് മാത്രം. 4ഡി പ്രിന്‍റിങ്ങില്‍ പ്രിന്‍റിങ് വസ്തുക്കള്‍ നിങ്ങള്‍ ഉണ്ടാക്കാനാഗ്രഹിക്കുന്ന വസ്തുവായി മാറുകയാണ് ചെയ്യുക.

ലോസ് ആഞ്ചലസില്‍ അടുത്തിടെ നടന്ന ടെഡ് (TED) സമ്മേളനവേദിയിലാണ് അമേരിക്കന്‍ ഗവേഷണസ്ഥാപനമായ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) യിലെ ആര്‍ക്കിടെക്റ്റും കമ്പ്യൂട്ടര്‍വിദഗ്ധനുമായ സ്കൈലാര്‍ ടിബിറ്റ്സ് 4ഡി പ്രിന്‍റിങ് ആദ്യമായി അവതരിപ്പിച്ചത്.

4ഡി അഥവാ ചതുര്‍മാനം എന്നാല്‍ എന്ത് മാനമാണ് എന്നതിന് ടിബിറ്റ്സ് വിശദീകരണവും നല്‍കുന്നുണ്ട്. സമയമാണ് ഈ നാലാമത്തെ മാനമെന്നാണ് അദ്ദേഹം പറയുന്നത്. അതായത് പ്രിന്‍റിങ് കഴിഞ്ഞാലും വസ്തു രൂപംമാറാന്‍ സമയമെടുക്കും. ഇതാണ് നാലാമത്തെ ഡയമെന്‍ഷനായി പറയുന്നത്. മാത്രമല്ല പ്രിന്‍റ് ചെയ്ത ഭാഗങ്ങള്‍ കൂട്ടിയോജിച്ച് നിര്‍ദിഷ്ട വസ്തുവാകാന്‍ വെള്ളം പോലുള്ള ഏജന്‍റുകളും വേണം.

ഒന്നിലേറെ പാളികളുള്ള വസ്തുക്കള്‍ സൃഷ്ടിക്കാന്‍ രൂപകല്‍പനചെയ്ത ത്രീഡി പ്രിന്‍റര്‍ ഉപയോഗിച്ച് ബഹുപാളി വസ്തുവുണ്ടാക്കുന്നു. ഇതിന്‍െറ ഓരോ ഘടകങ്ങളും ഉള്ളില്‍ സാധാരണ പ്ളാസ്റ്റിക് പാളിയും പുറത്ത് വെള്ളം ആഗീരണം ചെയ്യാന്‍ ശേഷിയുള്ള സ്മാര്‍ട്ട് പാളിയുമുള്ളതാണ്. വെള്ളത്തില്‍ മുക്കിക്കഴിഞ്ഞാല്‍ സ്മാര്‍ട്ട് വസ്തു വെള്ളം ആഗീരണം ചെയ്ത് വികസിക്കുന്നു. ഇത് വസ്തുവിനെ വളച്ചും നിവര്‍ത്തിയും ചലിപ്പിച്ച് ആവശ്യമായ രൂപത്തിലാക്കുന്നു. ഗൃഹോപകരണങ്ങള്‍, ബൈക്കുകള്‍, കാറുകള്‍, കെട്ടിടങ്ങള്‍ എന്നിവ കുറ്റമറ്റ രീതിയില്‍ നിര്‍മിക്കാന്‍ ഭാവിയില്‍ ഇത് സഹായിക്കുമെന്നാണ് ടിബിറ്റ്സിന്‍െറ പ്രതീക്ഷ. എന്തായാലും ഈ വിപ്ളകരമായ മുന്നേറ്റം പ്രാഥമികഘട്ടത്തിലാണ്.

Comments

comments

ത്രിമാന (ത്രീഡി) പ്രിന്‍റിങ് പോലും പ്രചാരത്തിലാവാത്ത ലോകത്തിന് മുന്നിലേക്കാണ് 4ഡി പ്രിന്‍റിങുമായി ഗവേഷകര്‍ വരുന്നത്. സ്വയം ഉണ്ടാകാന്‍ ശേഷിയുള്ള വസ്തുക്കള്‍ സൃഷ്ടിക്കാന്‍ 4ഡി പ്രിന്‍റിങ് സഹായിക്കുമത്രെ. സാധാരണ പ്രചാരണത്തിലുള്ള 2ഡി പ്രിന്‍റിങ്ങില്‍ വസ്തുക്കള്‍ നീളത്തിലും വീതിയിലുമാണ് ഉണ്ടാക്കുക. ത്രീഡി പ്രിന്‍റിങ്ങില്‍ ഒരുപടി കൂടി കടന്ന് ഉയരംകൂടി വരുന്നു. ത്രീഡി പ്രിന്‍റിങ്ങില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ത്രിമാന രൂപത്തിലുള്ള പ്ളാസ്റ്റിക് വസ്തുക്കള്‍ ഉണ്ടാക്കുന്നു. ഇതിന് കൂടുതല്‍ മഷിവേണ്ടിവരുമെന്ന് മാത്രം. 4ഡി പ്രിന്‍റിങ്ങില്‍ പ്രിന്‍റിങ് വസ്തുക്കള്‍ നിങ്ങള്‍ ഉണ്ടാക്കാനാഗ്രഹിക്കുന്ന വസ്തുവായി മാറുകയാണ് …

Review Overview

0
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions