Malayalathinama breaking news:
Home / General news

Category Archives: General news

Feed Subscription

ഭൂമിയില്‍ പതിച്ച വസ്‌തു ഉല്‍ക്കയാണോ എന്നു സ്‌ഥിരീകരിക്കാന്‍ ഭൗമശാസ്‌ത്രജ്‌ഞര്‍ സാമ്പിളുകള്‍ ശേഖരിച്ചു

ഭൂമിയില്‍ പതിച്ച വസ്‌തു ഉല്‍ക്കയാണോ എന്നു സ്‌ഥിരീകരിക്കാന്‍ ഭൗമശാസ്‌ത്രജ്‌ഞര്‍ സാമ്പിളുകള്‍ ശേഖരിച്ചു

സംസ്‌ഥാനത്തു വിവിധയിടങ്ങളില്‍ ആകാശത്ത്‌ തീഗോളം കണ്ടത്‌ വ്യാപകമായ പരിഭ്രാന്തി പരത്തിയിക്കെ, ഭൂമിയില്‍ പതിച്ച വസ്‌തു ഉല്‍ക്കയാണോ എന്നു സ്‌ഥിരീകരിക്കാന്‍ ഭൗമശാസ്‌ത്രജ്‌ഞര്‍ സാമ്പിളുകള്‍ ശേഖരിച്ചു. എറണാകുളം ജില്ലയിലെ മഴുവന്നൂര്‍ പഞ്ചായത്തിലെ വലമ്പൂര്‍ ആക്കാന്‍പാറയിലും പറവൂരിനടുത്ത്‌ കരിമാലൂരിലും തീഗോളം വീണതായി നാട്ടുകാര്‍ പറയുന്ന സ്‌ഥലത്തുനിന്നാണ്‌ ദുരന്തനിവാരണ സേനയും ഭൗമശാസ്‌ത്രജ്‌ഞരും ചേര്‍ന്ന്‌ സാമ്പിളുകള്‍ ശേഖരിച്ചത്‌. വലമ്പൂരില്‍ കൊച്ചി യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ്‌ ...

Read More »

വടക്കു കിഴക്കന്‍ സിറിയന്‍ പ്രദേശങ്ങളില്‍നിന്ന്‌ നിരവധി അസീറിയന്‍ ക്രിസ്‌ത്യാനികളെ ഭീകരസംഘടനയായ ഐസിസ്‌ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്‌. തടവിലാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുമെന്ന്‌ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന അറിയിച്ചു. ഭീകരരില്‍നിന്നു രക്ഷപ്പെട്ട ചില അസീറിയക്കാര്‍ കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള ഹസാഖ്‌ പട്ടണത്തിലേക്കു പലായനം ചെയ്‌തിട്ടുണ്ട്‌. ഐസിസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ അമേരിക്കന്‍ വ്യോമ പിന്തുണയോടെ കുര്‍ദ്‌ സേന മുന്നേറ്റം ...

Read More »

കാവ്യ മാധവൻ ഗർഭണിയൊ ?

കാവ്യ മാധവൻ ഗർഭണിയൊ ?

കാവ്യാ എന്ത് ചെയ്താലും അത് ന്യൂസ്‌ തന്നെ ! അതിൽ ഏറ്റവും പുതിയ ന്യൂസ്‌ ആണ് കാവ്യ ഗർഭണി എന്നുള്ളത്. ഒരു സിനിമക്കുവേണ്ടി ഗർഭണി ആയി അഭിനയിച്ച പാട്ട് സീൻ കണ്ടിട്ടാണ് പ്രമുഖ പത്രം മുതൽ താഴോട്ടു എല്ലാ പത്രങ്ങളും ഈ ന്യൂസ്‌ ഇട്ടതു !

Read More »

മോഡി അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശിച്ചതില്‍ ചൈനയ്‌ക്കു പ്രതിഷേധം

മോഡി അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശിച്ചതില്‍ ചൈനയ്‌ക്കു പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോഡി അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശിച്ചതില്‍ ചൈനയ്‌ക്കു പ്രതിഷേധം. വിദേശകാര്യ സഹമന്ത്രി ല്യൂ സെന്‍മിന്‍ ഇന്ത്യന്‍ അംബാസഡര്‍ അശോക്‌ കാന്തയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി ചൈനീസ്‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണു അരുണാചല്‍ പ്രദേശ്‌ സംസ്‌ഥാന രൂപീകരണ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ മോഡി ഇറ്റാനഗര്‍ സന്ദര്‍ശിച്ചത്‌. മോഡിയുടെ നടപടി ഇന്ത്യയുമായുള്ള ബന്ധം മോശമാകാന്‍ കാരണമാകുമെന്നു ...

Read More »

ഡ്രൈവിങ്‌ സ്‌കൂളുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍

ഡ്രൈവിങ്‌ സ്‌കൂളുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍

ഡ്രൈവിങ്‌ സ്‌കൂളുകളില്‍ പഠിച്ച്‌ ലൈസന്‍സ്‌ എടുക്കാന്‍ ഇനി കൈപൊള്ളും. ഡ്രൈവിങ്‌ സ്‌കൂളുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അപാകതയില്ലെന്ന്‌ ഹൈക്കോടതി വിലയിരുത്തിയതാണു പഠനച്ചെലവ്‌ വര്‍ധിക്കാന്‍ കാരണമാകുന്നത്‌. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണറുടെ സര്‍ക്കുലര്‍ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഡ്രൈവിങ്‌ സ്‌കൂളുകള്‍ക്കു കൂടുതല്‍ മുതല്‍മുടക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഇത്‌ ഈടാക്കാന്‍ ഡ്രൈവിങ്‌ സ്‌കൂളുകാര്‍ ഫീസ്‌ വര്‍ധിപ്പിക്കാന്‍ സാധ്യത ഏറെയാണ്‌. ...

Read More »

വിഎസിനെതിരേയുള്ള നിലപാട്‌ പാര്‍ട്ടി മയപ്പെടുത്തുന്നു

വിഎസിനെതിരേയുള്ള നിലപാട്‌ പാര്‍ട്ടി മയപ്പെടുത്തുന്നു

പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദനും തമ്മിലുള്ള പോര്‌ കഴിഞ്ഞ ദിവസം പരസ്യമായതിന്‌ പിന്നാലെ വിഎസിനെതിരേയുള്ള നിലപാട്‌ പാര്‍ട്ടി മയപ്പെടുത്തുന്നു. വി എസിനെതിരേയുള്ള പ്രമേയം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയിട്ടില്ലെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഇതിനെ നടപടിയായി കണക്കാക്കേണ്ടതില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വി എസിന്റെ കത്ത്‌ പിബി പരിശോധിക്കുമെന്നും വിഎസിന്റെ ...

Read More »

ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി

ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി

ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി. എന്ത്‌ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ മക്കോക്ക ചുമത്തിയതെന്ന്‌ കോടതി ചോദിച്ചു. കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ വാദം പൂര്‍ത്തിയായി. പോലീസിന്റെ മറുപടി വാദത്തിനായി കേസ്‌ അടുത്ത മാസം ഒന്‍പതിലേക്ക്‌ മാറ്റി. കോടതി നടപടികളില്‍ പ്രതീക്ഷയുണ്ടെന്ന്‌ ശ്രീശാന്ത്‌ പറഞ്ഞു. വൈകാതെ കളിക്കളത്തില്‍ തിരിച്ചെത്താനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ശ്രീശാന്ത്‌ ...

Read More »

എയര്‍ ഇന്ത്യാ വിമാനത്തിന്റെ വാല്‍ഭാഗം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ ഉരഞ്ഞു

എയര്‍ ഇന്ത്യാ വിമാനത്തിന്റെ വാല്‍ഭാഗം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ ഉരഞ്ഞു

മംഗലാപുരത്തുനിന്നു ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യാ വിമാനത്തിന്റെ വാല്‍ഭാഗം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ ഉരഞ്ഞു. ഏഴു ജീവനക്കാരടക്കം 194 യാത്രക്കാര്‍ തലനാരിഴയ്‌ക്കാണ്‌ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്‌. കഴിഞ്ഞ ഞായറാഴ്‌ച നടന്ന സംഭവത്തെപ്പറ്റി സിവില്‍ ഏവിയേഷന്‍ ഡയറക്‌ടര്‍ ജനറല്‍ അന്വേഷണം തുടങ്ങി. പൈലറ്റുമാരെ അന്വേഷണവിധേയമായി ഡ്യൂട്ടിയില്‍ നിന്ന്‌ ഒഴിവാക്കി. സര്‍ക്കാരിന്റെ 30,000 കോടി രൂപയുടെ പാക്കേജില്‍ പിടിച്ചുനില്‍ക്കുന്ന എയര്‍ ഇന്ത്യയുടെ ...

Read More »

സുധീരിന്റെ ജീവിതം തുറന്ന പുസ്തകം :ചെന്നിത്തല

സുധീരിന്റെ ജീവിതം തുറന്ന പുസ്തകം :ചെന്നിത്തല

കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‌ എതിരായ ബാര്‍ ഉടമകളുടെ ആരോപണം തികച്ചും അര്‍ത്ഥശൂന്യമാണെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. സുധീരനെ എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ പൊതുജീവിതം തുറന്ന പുസ്‌തകമാണെന്നും ചെന്നിത്തല പറഞ്ഞു.

Read More »

സത്യപ്രതിജ്‌ഞ ചെയ്യുന്നതിനു സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തില്ല.

സത്യപ്രതിജ്‌ഞ ചെയ്യുന്നതിനു സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തില്ല.

അരവിന്ദ്‌ കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നതിനു സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തില്ല. ഇന്നലെ കെജ്‌രിവാളും ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ മനീഷ്‌ സിസോദിയയും മോഡിയെ സന്ദര്‍ശിച്ച്‌ ചടങ്ങിനു ക്ഷണിച്ചെങ്കിലും താനെത്തില്ലെന്ന്‌ അദ്ദേഹമറിയിച്ചു. മഹാരാഷ്‌ട്രയില്‍ നേരത്തേ നിശ്‌ചയിച്ച എന്‍.സി.പി. പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണു പ്രധാനമന്ത്രി ക്ഷണം നിരസിച്ചതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്‌തമാക്കി. സാധാരണഗതിയില്‍ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ ...

Read More »
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions