Malayalathinama breaking news:
Home / Arts / Dog-ON-duty-Malayalam-short-story
Dog-ON-duty-Malayalam-short-story

Dog-ON-duty-Malayalam-short-story

00:01 , അങ്ങനെ മറ്റൊരു ഫെബ്രുവരി 14 ! ചെറു ഹസ്യത്തോടെ തന്‍റെ വാല്‍ മന്ദം മന്ദം വീശികൊണ്ട് 2013 ലെ valentine’s day നെ വരവേറ്റു .ബെഡ്‌റൂമിലെ

 

വെളിച്ചം ഉള്ളതിനാല്‍  യജമാനന്‍ ഉറങ്ങിട്ടില്ല എന്ന് ഊഹിക്കാം . ധനികനായ മനുഷനാ പറഞ്ഞിട്ടെന്തു കാര്യം ഉറക്കമില്ല. ഇപ്പോള്‍ CCTV ക്യാമറയില്‍ നോക്കിയിരിക്കയയിരിക്കും …

ഞാന്‍ എന്താ ചെയുന്നത് എന്നറിയാന്‍… അല്ല ആളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലലോ ? ഓഫീസില്‍ ചെന്നാലും ഇതാണ് ശീലം . അപ്പുറത്തെ വീട്ടിലെ പിങ്കി ഒരു ചെറു കുരയോടെ

 

എനിക്കു signal തന്നു … ഇന്ന് വാലന്‍ന്റൈന്‍ ഡേ ആയതിനാല്‍ പോയിലെന്കില്‍ അവള്‍ പിണങ്ങും. യജമാനനോട് സ്നേഹം ഉണ്ടെങ്കിലും , അവളുടെ സ്നേഹം കണ്ടില്ല എന്ന്

 

നടിക്കാന്‍ പറ്റില്ലലോ ..

00:30 മണി ,  യജമാനന്‍ ഉറങ്ങി എന്ന് ഉറപ്പു വരുത്തി ഞാന്‍ മെല്ലേ മതില്‍ ചാടി . പിങ്കി കാത്തിരുന്നു മടുത്തു എന്ന് തോന്നുന്നു എങ്കിലും ഞാന്‍ എത്തിയതോടെ

 

സന്തോഷമായി . ഞങള്‍ അങ്ങനെ അ നിലവട്ടത്തില്‍ അതും ഇതും പറഞ്ഞു, ചിന്തകള്‍കപ്പുറത്തു കന്നുംനട്ടിരിന്നു… പ്രധാന ചര്‍ച്ച വാലന്‍ന്റൈന്‍ ഡേ യെ പറ്റിയിരുന്നു . ചില

 

വര്‍ഷങ്ങള്‍ക്കു മുന്പ് ഇങ്ങനെ ഒരു ദിവസത്തെ പറ്റി അറിയില്ലായിരുന്നു .എന്നാല്‍ ഇപ്പോള്‍ മുതലാളിത്ത കച്ചവടത്തില്‍ പ്രണയത്തിന്‍റെ പരിശുതി ഉയര്‍ത്തിക്കാട്ടി വന്‍ ലാഭം

 

കൊയിയാന്‍ ആധുനിക കച്ചവടക്കാര്‍ കണ്ടു പിടിച്ച ഒരു ദിവസമയി മാറി february 14.

 

03:30 മണി  , യജമാന്‍ന്‍റെ കാര്‍ സ്റ്റാര്‍ട്ട്‌ ആയോ എന്നാ സംശയം വന്നപ്പോള്‍ പിങ്കി കു TATA കൊടുത്തു വീണ്ടും മതില്‍ ചാടി . സംഭവം സത്യമാണ് . യജമാന്‍ന്‍റെ

 

ആഡംബര കാര്‍ ല്‍ നിന്നുള്ള sensor ,റിമോട്ട് മാത്രം ഉപയോഗിച്ച് തുറക്കാവുന്ന ഗേറ്റ് നു signal നല്‍കി . ഗേറ്റ് തുറന്നു കാര്‍ പുറത്തേക്കു കുതിച്ചു … എങ്ങോട്ടാണാവോ ഈ പോക്ക് …?

 

എന്നറിയാതെ നിക്കുമ്പോള്‍ ഇതാ യജമാന്‍ന്‍റെ റൂമിലെ വെളിച്ചം വീണ്ടും കത്തി … അപോ ആരാണ് കാറില്‍ പോയത്?? സംശയം തോന്നി ഞാന്‍ കുര തുടങ്ങി ………..

പക്ഷെ അപ്പോയിക്കം എല്ലാം കഴിഞ്ഞിരുന്നു ….

 

04:00 മണി , CCTV ലെ ദൃശ്യങ്ങള്‍ കണ്ടു തന്‍റെ വീട്ടിലെ വന്‍ വിലപിടുപ്പുള്ള സാധനങ്ങളും ,ആഡംബര കാറും ഉള്‍പെടെ എല്ലാം മോഷണം പോയിരിക്കുന്നു എന്നു

 

തിരിച്ചറിഞ്ഞ യജമാനന്‍ എന്‍റെ നേരെ ആക്രോശിച്ചു വന്നു … കുറേ ശകാരിച്ചു … അടിയും വെച്ച് തന്നു .

 

07:00 മണി ,നേരം പുലര്‍ന്നു …. പോലീസ് വന്നു തെളിവെടുപ്പ് നടത്തി .അപ്പോലന്നു ഞാന്‍ അറിഞ്ഞത് ,ലോകോത്തര കുപ്രസിത മോഷ്ട്ടവ് ‘ഗണ്ടി ചോര്‍ ‘ ആയിരുന്നു

 

കാറില്‍ ചീറി പാഞ്ഞു പോയതെന്ന് . ഛെ… നല്ലൊരു അവസരമാന്നു എനിക്ക് നഷ്ട്ടമായത് , അതേഹത്തിന്റെ മോഷണ രീതികള്‍ കണ്ടു മനസിലാക്കാന്‍ കിട്ടിയ അവസരമാണ് ഞാന്‍

 

പാഴാക്കിയത് . എന്നാലും അതെഹതെയ്‌ സമ്മതിച്ചേ പറ്റോ …. വിവരം അറിഞ്ഞു മാധ്യമക്കാരും, ജനങ്ങളുടെയും  തിരക്കായിരുന്നു വീടുമുറ്റത്തു.

 

06: 30 , സന്ധ്യയായി ….യജമാനന്‍, റിമോട്ട് ഗേറ്റ് ലെ ‘dog ON duty’ ബോര്‍ഡ്‌ അയിച്ചു എന്‍റെ മേല്‍ എറിഞ്ഞു .ശേഷം അവിടെ പുതിയ ഒരു ബോര്‍ഡ്‌ സ്ഥാപിച്ചു

‘ This house is under Surveillanced by CCTV Camera ‘ . എനിക്ക് അല്ല്പം വിഷമം തോന്നിയെങ്കിലും  എന്‍റെ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാന്നു  ….

അതേ ‘Every Dog Has One Day’ എനാന്നല്ലോ .

 

തങ്ങളുടെ ദിവസത്തിനായി കാത്തിരിക്കുന്നവര്‍ക്കായി ഈ കഥ സമര്‍പ്പിക്കുന്നു ……….

 

എന്ന് നിങ്ങളുടെ സ്വന്തം

ബിന്‍സ് ..

Comments

comments

00:01 , അങ്ങനെ മറ്റൊരു ഫെബ്രുവരി 14 ! ചെറു ഹസ്യത്തോടെ തന്‍റെ വാല്‍ മന്ദം മന്ദം വീശികൊണ്ട് 2013 ലെ valentine’s day നെ വരവേറ്റു .ബെഡ്‌റൂമിലെ   വെളിച്ചം ഉള്ളതിനാല്‍  യജമാനന്‍ ഉറങ്ങിട്ടില്ല എന്ന് ഊഹിക്കാം . ധനികനായ മനുഷനാ പറഞ്ഞിട്ടെന്തു കാര്യം ഉറക്കമില്ല. ഇപ്പോള്‍ CCTV ക്യാമറയില്‍ നോക്കിയിരിക്കയയിരിക്കും … ഞാന്‍ എന്താ ചെയുന്നത് എന്നറിയാന്‍… അല്ല ആളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലലോ ? ഓഫീസില്‍ ചെന്നാലും ഇതാണ് ശീലം . അപ്പുറത്തെ …

Review Overview

0
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions