Malayalathinama breaking news:
Home / General news / ഡ്രൈവിങ്‌ സ്‌കൂളുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍
ഡ്രൈവിങ്‌ സ്‌കൂളുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍

ഡ്രൈവിങ്‌ സ്‌കൂളുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍

ഡ്രൈവിങ്‌ സ്‌കൂളുകളില്‍ പഠിച്ച്‌ ലൈസന്‍സ്‌ എടുക്കാന്‍ ഇനി കൈപൊള്ളും. ഡ്രൈവിങ്‌ സ്‌കൂളുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അപാകതയില്ലെന്ന്‌ ഹൈക്കോടതി വിലയിരുത്തിയതാണു പഠനച്ചെലവ്‌ വര്‍ധിക്കാന്‍ കാരണമാകുന്നത്‌. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണറുടെ സര്‍ക്കുലര്‍ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഡ്രൈവിങ്‌ സ്‌കൂളുകള്‍ക്കു കൂടുതല്‍ മുതല്‍മുടക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഇത്‌ ഈടാക്കാന്‍ ഡ്രൈവിങ്‌ സ്‌കൂളുകാര്‍ ഫീസ്‌ വര്‍ധിപ്പിക്കാന്‍ സാധ്യത ഏറെയാണ്‌.
ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണറുടെ സര്‍ക്കുലര്‍ പ്രകാരം പത്തോളം പുതിയ നിര്‍ദേശങ്ങളാണു ഡ്രൈവിങ്‌ സ്‌കൂളുകള്‍ക്കു നല്‍കിയിരിക്കുന്നത്‌. സര്‍ക്കുലര്‍ അനുസരിച്ച്‌ ഇനി മുതല്‍ ഡ്രൈവിങ്‌ സ്‌കൂളുകള്‍ക്ക്‌ ഒറ്റ മുറിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. തിയറി ക്ലാസുകള്‍ നടത്താനും ഡെമോണ്‍സ്‌ട്രേഷനും ഡ്രൈവിങ്‌ സ്‌കൂളില്‍ സൗകര്യം വേണം. സ്‌കൂളിനോടു ചേര്‍ന്ന്‌ പാര്‍ക്കിങ്‌ സൗകര്യം, സ്‌കൂളില്‍ മുഴുവന്‍ സമയ ജോലിക്കാര്‍ എന്നിവയും വേണ്ടിവരും. ഒരു വാഹനം മാത്രമുള്ള ഡ്രൈവിങ്‌ സ്‌കൂളുകള്‍ ഒരു ബാച്ചില്‍ 16 പേരെ മാത്രമേ ഉള്‍പ്പെടുത്താവൂ. പുതിയ നിര്‍ദേശങ്ങള്‍ ഡ്രൈവിങ്‌ സ്‌കൂളുകള്‍ക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ്‌ ഉടമകള്‍ പറയുന്നത്‌. ഇനിമുതല്‍ പഴയ നിരക്കില്‍ പഠിപ്പിക്കുക പ്രായോഗികമല്ലെന്നാണ്‌ ഇവരുടെ പക്ഷം.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions