Malayalathinama breaking news:
Home / Arts / ചെറുകഥ: : നഷ്ട്ടങ്ങളുടെ നദിതീരത്തു -ബിന്‍സ് –
ചെറുകഥ: : നഷ്ട്ടങ്ങളുടെ നദിതീരത്തു -ബിന്‍സ് –

ചെറുകഥ: : നഷ്ട്ടങ്ങളുടെ നദിതീരത്തു -ബിന്‍സ് –

പണ്ട് ‘സത്യം’ കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു നോക്കിയപ്പോള്‍ നദിയോരത്ത് ആയിച്ചുവെച്ചു സത്യത്തിന്റെ വസ്ത്രം കാണ്മാനില്ല. അങ്ങനെ വസ്ത്രം നഷ്ട്ടപെട്ട സത്യം അന്നുമുതല്‍ ‘നഗ്ന സത്യം’ എന്ന് അറിയുവാന്‍ തുടങ്ങിയെന്ന കാര്യം നിങ്ങള്കറിയമല്ലോ . എന്നാല്‍ നമ്മുടെ മലയാള ഭാഷയും, സ്ത്രികളും കുളിക്കാന്‍ പോയപ്പോള്‍ എന്തുപറ്റി എന്ന് നിങ്ങള്‍കറിയുമോ ??.

പതിവുപോലെ രാവിലെ നമ്മുടെ മലയാള ഭാഷയും, സ്ത്രികളും കുളിക്കാന്‍പോയി. മലയാളഭാഷ തന്റെ അക്ഷരമാലയാകുന്ന വസ്ത്രവും, തന്റെ തൂലികയും ആയിച്ചുവെച്ചു നദിയില്‍ ഇറങ്ങി. ഇവണ്ണം സ്ത്രികളും ചെയ്തു. കുളി കഴിഞ്ഞു ഇരു കൂട്ടരും നദിതീരത്തു ചെന്നപ്പോള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ക്ക് കാണ്മാനില്ല . പണ്ട് ‘സത്യത്തിന്’ പറ്റിയ അമളി ആവര്‍ത്തിക്കുമോ
ഗദ്ഗദപെട്ടിരിക്കുമ്പോള്‍ ഇതാ ചിലര്‍ കോട്ട്‌ ധരിച്ചും, ടൈയും കെട്ടി അവരെ സമീപിച്ചു . അവരുടെ ഭാഷ ഇംഗ്ലീഷ് ആയതിനാല്‍ മലയാളഭാഷക്ക് ഒന്നും മനസിലായില്ല. അവര്‍ കൊടുത്ത ‘കിറ്റ്‌’ തുറന്നു നോക്കിയപ്പോള്‍ അതില്‍ ഒരു ‘ലാപ്ടോപ്’. അവര്‍ അതിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ടൈപ്പ്ചെയുമ്പോള്‍ ‘മലയാളമായി ‘ വരുന്നത് കൌതുകത്തോടെ മലയാള ഭാഷനോക്കി നിന്നു.ഇങ്ങനെ ആശ്യര്യപെട്ടു നില്‍ക്കുന്ന മലയാളത്തോട് അവര്‍ ച്യോതിച്ചു “നിങ്ങള്ക്ക് നിങ്ങളുടെ ഡ്രസ്സ്‌ വേണോ അതോ ഇതുമതിയോ”? പുതിയത് കണ്ടു കൊതിതീരാത്ത മലയാളഭാഷ ‘ലാപ്ടോപ്’ കൈയില്‍ മുറുക്കി പിടിച്ചു. മലയാളത്തിനെ മറക്കാന്‍ ആഗ്രഹമില്ലാതെ ഇംഗ്ലീഷ്നെ കേട്ടിപിടിചിരിക്കുന്ന ഇദേഹത്തിന്റെ പുതിയ നാമം ‘മംഗ്ലീഷ്’എന്ന് ആളുകള്‍ വിളിച്ചു!
ഇതുപോലെ സ്ത്രികള്‍ക്കും ഒരു ‘കിറ്റ്‌’ അവര്‍ കൊടുത്ത്. അതില്‍ പുതിയ ഫാഷന്‍ വസ്ത്രങ്ങള്‍ കണ്ടു അവരും അമ്പരുന്നു. മലയാളഭാഷയോടു ച്യോതിച്ച ച്യോത്യം അവര്‍ സ്ത്രീകളോടും ച്യോതിച്ചു “നിങ്ങള്ക്ക് നിങ്ങളുടെ ഡ്രസ്സ്‌ വേണോ അതോ ഇതുമതിയോ”? ധരിച്ചു നോക്കിയാ ഷോര്‍ട്ട്സും, ലെഗ്ഗിന്സും, സ്കിന്നിയും, റൈറ്റ്സും, സ്ലീവ് ലെസ്സും , ടോപ്‌ലെസ്സും തിരികെ കൊടുക്കുവാന്‍ അവര്‍ക്ക് മനസ് വന്നില്ല. നടന്‍ വസ്ത്രങ്ങള്‍ മടുത്ത ഇവര്‍ക്ക് ‘ഗ്ലാമര്‍’ വസ്ത്രം ഇഷ്ട്ടപെട്ടു .
ഇരുവരുടെയും പഴയ വസ്ത്രങ്ങള്‍ അപ്പുറത്തെ മുനിസിപാലിറ്റി വേസ്റ്റ് ബോക്സില്‍ വലിച്ചെറിഞ്ഞു വന്നവര്‍ വിട വാങ്ങിയപ്പോള്‍ , അഹങ്കാരതോടെ അവര്‍ പറഞ്ഞു…”അലെങ്കിലും സത്യത്തെ പറ്റിച്ചപോലെയൊന്നും ഞങ്ങളെ ആര്‍ക്കും പറ്റിക്കാനാകില്ല എന്നത് ഒരു നഗ്ന സത്യമാണ്…”

പാശ്ച്യാത്യഉറവയുള്ള ‘ഗ്ലോബ്ലായിസെഷന്‍’ എന്നാ നദിയില്‍ മുങ്ങികുളിച്ച ഈ തലമുറ; പുതിയതിനെ സ്വാഗതം ചെയുമ്പോള്‍ നഷ്ട്ടങ്ങളുടെ നഗ്നതയെ അവഗണിച്ചുകൊണ്ട് അഹങ്കാരതോടെ… അവര്‍ പറയും, “അലെങ്കിലും സത്യത്തെ പറ്റിച്ചപോലെയൊന്നും ഞങ്ങളെ ആര്‍ക്കും പറ്റിക്കാനാകില്ല എന്നത് ഒരു നഗ്ന സത്യമാണ്…ഹി..ഹി “.

തൂലിക നഷ്ട്ടപെട്ട ഈ ‘ഡിജിറ്റല്‍ എഴുത്ത്’ യുഗത്തില്‍ നിരത്തുവാന്‍ ഞ്യയങ്ങള്‍ ഉണ്ട്… പേനയും, മഷികുപ്പികളുംകൊണ്ട് ഭൂമിയില്‍ ‘വേസ്റ്റ്’ കൂട്ടണോ? , മരങ്ങളുടെ പല്‍പ്പില്‍ നിന്നുള്ള പേപ്പറുകള്‍ കൊണ്ട് കാട് നശിപ്പികനമോ…?

നെന്മയും ,സംസ്കാരവും അനുദിനം അകന്നുകൊണ്ടിരിക്കുന്ന ഈ സമുഹം നഷ്ട്ടങ്ങളുടെ നദിതീരത്തു നില്‍ക്കുകയാണ് .വീണ്ടും ചിലത് സ്വാഗതം ചെയുവാന്‍! ഇനി എന്തോകയോ കാണേണ്ടിവരുമോ ആവൊ ? ഇഷ്വര രക്ഷിപ്പു!

-ബിന്‍സ് –

Comments

comments

പണ്ട് ‘സത്യം’ കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു നോക്കിയപ്പോള്‍ നദിയോരത്ത് ആയിച്ചുവെച്ചു സത്യത്തിന്റെ വസ്ത്രം കാണ്മാനില്ല. അങ്ങനെ വസ്ത്രം നഷ്ട്ടപെട്ട സത്യം അന്നുമുതല്‍ ‘നഗ്ന സത്യം’ എന്ന് അറിയുവാന്‍ തുടങ്ങിയെന്ന കാര്യം നിങ്ങള്കറിയമല്ലോ . എന്നാല്‍ നമ്മുടെ മലയാള ഭാഷയും, സ്ത്രികളും കുളിക്കാന്‍ പോയപ്പോള്‍ എന്തുപറ്റി എന്ന് നിങ്ങള്‍കറിയുമോ ??. പതിവുപോലെ രാവിലെ നമ്മുടെ മലയാള ഭാഷയും, സ്ത്രികളും കുളിക്കാന്‍പോയി. മലയാളഭാഷ തന്റെ അക്ഷരമാലയാകുന്ന വസ്ത്രവും, തന്റെ തൂലികയും ആയിച്ചുവെച്ചു നദിയില്‍ ഇറങ്ങി. ഇവണ്ണം സ്ത്രികളും ചെയ്തു. …

Review Overview

0
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions